‘നുഴഞ്ഞുകയറ്റക്കാരോടുള്ള’ നയവും കൊടിയും മാറ്റിയിട്ടില്ലെന്ന് രാജ് താക്കറെ
text_fieldsമുംബൈ: പാകിസ്താൻ, ബംഗ്ലാദേശ് ‘നുഴഞ്ഞുകയറ്റക്കാരോടുള്ള’ നിലപാടിലും പാർട്ടി കൊ ടിയിലും മാറ്റംവരുത്തിയിട്ടില്ലെന്ന് മഹാരാഷ്ട്ര നവനിർമാൺ സേന (എം.എൻ.എസ് ) അധ്യക ്ഷൻ രാജ് താക്കറെ.
ഇൗയിടെ പാർട്ടി സമ്മേളനത്തിൽ ദലിതുകളെയും മുസ്ലിംകളെയും ഉൾക്കൊള്ളുന്ന പഴയ കൊടിക്കുപകരം രാജ് ശിവജിയുടെ രാജമുദ്രയോടെയുള്ള കാവിക്കൊടി പ്രകാശനം ചെയ്തിരുന്നു. ഹിന്ദുത്വയിലേക്ക് മടങ്ങുമെന്ന സൂചനയും നൽകിയിരുന്നു.
ഇതോടെ, നിലനിൽപിന് നയവും കൊടിയും മാറ്റിയെന്ന വിമർശനം നേരിടേണ്ടിവന്നു. എന്നാൽ, ഭരണത്തിനായി നയം മാറ്റിയത് താനല്ലെന്നു ശിവസേനയെ സൂചിപ്പിച്ച് രാജ് ഒരഭിമുഖത്തിൽ പറഞ്ഞു. പുതിയ കൊടി മൂന്നുവർഷം മുമ്പ് രജിസ്റ്റർ ചെയ്തതാണെന്നും അദ്ദേഹം പറഞ്ഞു.
ഭീമ–കൊറേഗാവ് കേസ് എൻ.െഎ.എക്ക് കൈമാറിയതുമായി ബന്ധപ്പെട്ട േചാദ്യത്തിന് ആരന്വേഷിച്ചാലും അവസാനമുണ്ടാകണമെന്നായിരുന്നു പ്രതികരണം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.