വിഷ്ണുനാഥിനെ മാറ്റാൻ ശ്രമിച്ചാൽ നടക്കിെല്ലന്ന് വി.ഡി. സതീശൻ
text_fieldsകൊച്ചി: കെ.പി.സി.സി ഭാരവാഹി പട്ടികയിൽ പി.സി. വിഷ്ണുനാഥിനെ ഉൾപ്പെടുത്തുന്നതു സംബന്ധിച്ച് തർക്കത്തിെൻറ ആവശ്യമില്ലെന്ന് വി.ഡി. സതീശൻ എം.എൽ.എ. എ.െഎ.സി.സി സെക്രട്ടറിയായ അദ്ദേഹത്തെ മാറ്റാൻ ആരും ശ്രമിക്കില്ല. ശ്രമിച്ചാലും നടക്കില്ല. പട്ടികയിൽ ചെറുപ്പക്കാർക്ക് പ്രാതിനിധ്യമുണ്ടാകുമെന്നും സതീശൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
സംസ്ഥാനത്ത് ബി.ജെ.പിയെ വളർത്തി കോൺഗ്രസിനെ തളർത്താനാണ് സി.പി.എം ആഗ്രഹിക്കുന്നത്. പുറത്ത് പരസ്പരം വിമർശിക്കുമെങ്കിലും ഉള്ളിൽ അവർ തമ്മിൽ നല്ല ബന്ധമാണ്. എൽ.ഡി.എഫിൽനിന്ന് പുറത്തു പോയവരെയെല്ലാം കുലംകുത്തിയെന്നും പരനാറിയെന്നും വിളിച്ച പിണറായിക്ക് കണ്ണന്താനം പോയപ്പോൾ പ്രശ്നമൊന്നും ഉണ്ടായിട്ടില്ല. ഏത് ഉദ്ദിഷ്ട കാര്യത്തിനാണ് ബി.ജെ.പിയെ സി.പി.എം സഹായിക്കുന്നതെന്ന് അന്വേഷിക്കണമെന്നും സതീശൻ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.