കർഷക സമരത്തെ ചോരയിൽ മുക്കി കൊല്ലാനാവില്ല -വെൽഫെയർ പാർട്ടി
text_fieldsതിരുവനന്തപുരം: രാജ്യ തലസ്ഥാനത്ത് കർഷകർ നടത്തിവരുന്ന ഐതിഹാസിക സമരത്തിന് നേരെ പോലീസ് നടത്തിയ അതിക്രമവും അതിൽ ഒരു കർഷകൻ രക്തസാക്ഷിയാകാനിടയായ സംഭവവും അപലപനീയമാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം.
കർഷക സമരത്തെ ചോരയിൽ മുക്കികൊല്ലാൻ രാജ്യത്തെ ജനത അനുവദിക്കില്ല. കോർപ്പറേറ്റുകളുടെ മുന്നിൽ രാജ്യത്തെയൊന്നാകെ മോദി സർക്കാർ അടിയറ വെയ്ക്കുന്നതിനെതിരായാണ് റിപ്പബ്ലിക് ദിനത്തിൽ ദേശീയ പതാകകളേന്തി കർഷകർ ട്രാക്ടർ മാർച്ച് നടത്തിയത്. ജനാധിപത്യ വിരുദ്ധവും കർഷകദ്രോഹപരവുമായ കാർഷിക നിയമങ്ങൾ പിൻവലിച്ച് കർഷകരുടെ സമരം അവസാനിപ്പിക്കാനുള്ള നടപടി സ്വീകരിക്കുകയാണ് കേന്ദ്ര സർക്കാർ ചെയ്യേണ്ടത്. അതിനു പകരം സായുധ പോലീസിനെ ഉപയോഗിച്ച് സമരത്തെ അടിച്ചമർത്താനുള്ള നീക്കമാണ് മോദി സർക്കാർ നടത്തുന്നത്.
കോർപ്പറേറ്റ് പാദസേവ ഫാസിസ്റ്റ് നടപടികളിലൂടെ മറച്ച് പിടിക്കാമെന്ന മോദി സർക്കാരിന്‍റെ മോഹം നടക്കില്ല. കർഷകരുടെ സംഘടിത പോരാട്ടത്തിൽ മോദി സർക്കാറിന്‍റെ കിരാത വാഴ്ച അവസാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ ജനതയൊന്നടങ്കം കർഷക സമരത്തോടൊപ്പം അണിനിരക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.