സാമൂതിരി ഗുരുവായൂരപ്പൻ കോളേജ് ബഹ്‌റൈൻ അലുംനി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
text_fieldsമനാമ: സാമൂതിരി ഗുരുവായൂരപ്പൻ കോളേജ് കോഴിക്കോട് ബഹ്‌റൈൻ അലുംനി വാർഷിക ജനറൽ ബോഡി യോഗം പുതിയ യൂനിയൻ ഭാരവാഹികളെയും എക്സിക്യൂട്ടീവ് അംഗങ്ങളെയും തെരഞ്ഞെടുത്തു.
16 പേരടങ്ങുന്ന അലുംനി യൂനിയൻ ഭാരവാഹികൾ : ചെയർമാൻ - പ്രജി. വി, ജനറൽ സെക്രട്ടറി - രജിത ടി.കെ, സോഷ്യൽ സർവീസ് കൗൺസിലർ - അരവിന്ദൻ എം, മെമ്പർഷിപ് സർവീസ് കൗൺസിലർ-ജിതേഷ് എം.ആർ, വൈസ് ചെയർമാൻ - ഐശ്വര്യ ജഗദീഷ്, ജോയിന്റ് സെക്രട്ടറി - സരിത സജീഷ്, ഫൈൻ ആർട്സ് സെക്രട്ടറി - ജിജു പൂളക്കൽ, ജനറൽ ക്യാപ്റ്റൻ - സുനിൽ ലോറൻസ്, മാഗസിൻ എഡിറ്റർ/ റിപ്പോർട്ടർ - സിജേഷ് പി.കെ, യൂണിയൻ എക്സിക്യൂട്ടിവ്സ് : ആശ സുനിൽ, പ്രിയേഷ് ഗംഗാധരൻ, ഹിഷാം കെ., ഷാജു കെ. നായർ, ബിജു സി., സിദ്ധാർഥ് കെ., പുണ്യ പി.
പുതിയ അലുംനി യൂണിയൻ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ ആദ്യ യോഗത്തിൽ മെമ്പർമാർക്കും കുടുംബാംഗങ്ങൾക്കുമായി ആർട്സ് ഡേ, ഓണാഘോഷം, സ്പോർട്സ് ഡേ, അലുംനി യൂണിയൻ ഡേ, എന്നിവക്ക് പുറമെ ഒരു ഫൺ ഡേ, വിനോദയാത്ര, പൊതു സമൂഹത്തിനായുളള പരിപാടികൾ എന്നിവ സംഘടിപ്പിക്കാനും തീരുമാനിച്ചു. കൂടുതൽ വിവരങ്ങൾക്കും ഗുരുവായൂരപ്പൻ കോളേജ് ബഹ്‌റൈൻ അലുംനി യുടെ ഭാഗമാവാനും +973 3435 3639 / +973 6691 1311 / +973 3928 8974 / +973 3652 4953 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

