Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സ്തനാർബുദ ബോധവൽക്കരണവും സൗജന്യ മെഡിക്കൽ ക്യാമ്പും

text_fields
bookmark_border
സ്തനാർബുദ ബോധവൽക്കരണവും സൗജന്യ മെഡിക്കൽ ക്യാമ്പും
cancel
camera_alt

ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ റിഫ ഏരിയ വനിതാ വിഭാഗം സംഘടിപ്പിച്ച പരിപാടിയിൽനിന്ന്

മനാമ: ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ റിഫ ഏരിയ വനിതാ വിഭാഗം ക്യാൻസർ കെയർ സൊസൈറ്റി, അൽ ഹിലാൽ ഹോസ്‌പിറ്റൽ എന്നിവയുമായി സഹകരിച്ച് സ്തനാർബുദ ബോധവൽക്കരണ പരിപാടിയും സൗജന്യ മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു. പ്രമുഖ കൺസൾട്ടന്റ് ഗൈനക്കോളജിസ്റ്റ് ഡോ. രാധിക തെലുഗു സ്തനാർബുദ പ്രതിരോധ ക്ലാസിനും സെൽഫ് സ്ക്രീനിങ് പരിശീന സെഷനും നേതൃത്വം നൽകി.

രക്തസമ്മർദ്ദം, പ്രമേഹം, കൊളസ്ട്രോൾ, എസ്.ജി.പി.ടി, ക്രിയാറ്റിനിൻ, യൂറിക് ആസിഡ് തുടങ്ങിയവയുടെ സൗജന്യ രക്തപരിശോധനകളും ഒരുക്കിയിരുന്നു. ഏരിയ പ്രസിഡൻറ് ബുഷ്റ റഹീം സ്വാഗതവും റമീന കമറുദ്ദീൻ നന്ദിയും പറഞ്ഞു. സൗദ പേരാമ്പ്ര, സോന സക്കരിയ, നസ്‌നീൻ അൽതാഫ്, നസീല ഷഫീഖ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Free Medical Camp and Breast Cancer Awareness Session in Bahrain
Next Story