Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നോർക്ക കെയർ ഇൻഷുറൻസ് പ്രീമിയത്തിലെ അന്യായ വർധന പിൻവലിക്കണം; കെ.എം.സി.സി ബഹ്‌റൈൻ

text_fields
bookmark_border
പ്രവാസികൾക്കും താങ്ങാനാവുന്ന രീതിയിൽ പദ്ധതി പുനഃക്രമീകരിക്കണമെന്നും മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു
നോർക്ക കെയർ ഇൻഷുറൻസ് പ്രീമിയത്തിലെ അന്യായ വർധന പിൻവലിക്കണം; കെ.എം.സി.സി ബഹ്‌റൈൻ
cancel

മനാമ: നോർക്ക കെയർ ഇൻഷുറൻസ് പ്രീമിയത്തിൽ വരുത്തിയ അന്യായമായ വർധന പിൻവലിക്കണമെന്ന് കെ.എം.സി.സി ബഹ്‌റൈൻ ആവശ്യപ്പെട്ടു.

പ്രവാസികൾക്ക് ആശ്വാസമാകേണ്ട ഇൻഷുറൻസ് പദ്ധതി അധിക സാമ്പത്തിക ബാധ്യതയാകരുത്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് കൃത്യമായ മാനദണ്ഡങ്ങൾ രൂപീകരിക്കാതെ നടപ്പാക്കിയ നയപരമായ തീരുമാനങ്ങളാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്ന് കെ.എം.സി.സി

ബഹ്‌റൈൻ പ്രസിഡന്റ്‌ ഹബീബ് റഹ്‌മാൻ, ജനറൽ സെക്രട്ടറി ശംസുദ്ധീൻ വെള്ളികുളങ്ങര എന്നിവർ പറഞ്ഞു. പ്രവാസികളുടെ സാമ്പത്തിക സാഹചര്യങ്ങളും അവരുടെ കുടുംബങ്ങളുടെ സുരക്ഷയും പരിഗണിച്ച് പ്രീമിയം വർധന പുനഃപരിശോധിക്കണം.

ഇൻഷുറൻസ് പരിരക്ഷ സാധാരണ പ്രവാസികൾക്കും താങ്ങാനാവുന്ന രീതിയിൽ പദ്ധതി പുനഃക്രമീകരിക്കണമെന്നും കെ.എം.സി.സി ബഹ്‌റൈൻ നോർക്ക ചുമതല വഹിക്കുന്ന മുഖ്യമന്ത്രി വി.ഡി സതീശനോട് ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ ഒരു ജനകീയ സർക്കാരിന് നേതൃത്വം നൽകുന്ന മുഖ്യമന്ത്രി തിരുത്തുമെന്ന് തന്നെയാണ് കെ.എം.സി.സി വിശ്വസിക്കുന്നതെന്നും നേതാക്കൾ കൂട്ടിച്ചേർത്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Withdraw the Unfair Increase in Norka Care Insurance Premium; KMCC Bahrain
Next Story