Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബി.എം.സി ഓണാഘോഷങ്ങൾക്ക് കൊടിയിറങ്ങി

text_fields
bookmark_border
ബി.എം.സി ഓണാഘോഷങ്ങൾക്ക് കൊടിയിറങ്ങി
cancel
camera_alt

 ബി.എം.സി ഓണാഘോഷമായ ശ്രാവണ മഹോത്സവം 2026 –ന്റെ ഗ്രാൻഡ് ഫിനാലെയിൽനിന്ന്

മനാമ: പത്തനംതിട്ട ജില്ല രൂപീകരണം കഴിഞ്ഞിട്ട് നാല്പത്തിനാല് വർഷം കഴിഞ്ഞു എങ്കിലും കാലഘട്ടത്തിന്റെ ആവശ്യത്തിൽ ഉള്ള വികസന കാര്യത്തിൽ നമുക്ക് മുന്നോട്ട് പോകാൻ സാധിച്ചില്ലെന്ന് ഒ.ഐ.സി.സി പത്തനംതിട്ട ജില്ല കമ്മറ്റി ഇന്ത്യൻ ക്ലബ്ബിൽ വച്ച് നടത്തിയ സ്നേഹപൂർവ്വം പത്തനംതിട്ട എന്ന പരിപാടിയിൽ മുഖ്യപ്രഭാഷണം നടത്തിയ ആറന്മുള എം എൽ എ അഡ്വ. അബിൻ വർക്കി അഭിപ്രായപെട്ടു.

ജില്ലയിൽ മുൻപ് എങ്ങും ഇല്ലാത്ത രീതിയിലുള്ള ഐക്യം മൂലം പത്തനംതിട്ട ജില്ലയിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിനും, ഐക്യ ജനാധിപത്യ മുന്നണിക്കും ശക്തമായ തിരിച്ചു വരവ് നടത്താൻ സാധിച്ചു എന്നും, പ്രവാസി ഇൻഷുറൻസ് പ്രീമിയത്തിൽ ഉണ്ടായ വർധന പിൻവലിക്കാൻ സർക്കാരിൽ സമ്മർദ്ദം ചെലുത്തും എന്നും ഉദ്ഘാടന പ്രസംഗത്തിൽ പത്തനംതിട്ട ഡി.സി.സി പ്രസിഡന്റ്‌ പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ അഭിപ്രായപെട്ടു.

ഒ.ഐ.സി.സി മിഡിൽ ഈസ്റ്റ്‌ ജനറൽ കൺവീനർ രാജു കല്ലുംപുറം ആമുഖപ്രഭാഷണം നടത്തി. പത്തനംതിട്ട ജില്ല പ്രസിഡന്റ്‌ അലക്സ്‌ മഠത്തിൽ അധ്യക്ഷത വഹിച്ച യോഗത്തിന് പ്രോഗ്രാം ജനറൽ കൺവീനർ ജോൺസൺ ടി തോമസ് സ്വാഗതവും ജില്ലാ ജനറൽ സെക്രട്ടറി ശോഭ സജി നന്ദിയും അറിയിച്ചു. ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡന്റ്‌ പി.വി രാധാകൃഷ്ണപിള്ള, ഗ്ലോബൽ കമ്മറ്റി അംഗം ബിനു കുന്നന്താനം, പ്രസിഡന്റ്‌ ഗഫൂർ ഉണ്ണികുളം, വർക്കിംഗ്‌ പ്രസിഡന്റ്‌ ബോബി പാറയിൽ, ജനറൽ സെക്രട്ടറിമാരായ മനു മാത്യു, സൈദ് എം എസ്, ജീസൺ ജോർജ്, ജേക്കബ് തേക്ക് തോട്, ട്രഷറർ ലത്തീഫ് ആയംചേരി, റോബി ജോർജ്, മിനി റോയ്, എ.പി മാത്യു, കോശി ഐപ്പ് എന്നിവർ സംസാരിച്ചു.

പ്രമുഖ വ്യവസായികളും, പത്തനംതിട്ട ജില്ലക്കാരുമായ ജോൺസൺ കല്ലുവിളയിൽ, എബ്രഹാം തോമസ് എന്നിവരെ ആദരിച്ചു. മികച്ച വിജയം നേടിയ മാസ്റ്റർ ആദിശ് മുഹമ്മദ് സയ്യിദ്, അഷിൻ വിനു ജേക്കബ്, മിസ് അബിയ മേഴ്‌സി ഷാജി എന്നിവരെ ചടങ്ങിൽ ആദരിച്ചു. പ്രോഗ്രാം കമ്മറ്റി കൺവീനർ വിനോദ് ഡാനിയേൽ പരിപാടി നിയന്ത്രിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - onam celebration
Next Story