Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പ്രവാസികൾക്ക് അധിക ബാധ്യതയുണ്ടാക്കരുത്: പത്തനംതിട്ട ജില്ല പ്രവാസി അസോസിയേഷൻ
text_fieldsbookmark_border
മനാമ: നോർക്ക കെയർ പ്രീമിയം പദ്ധതിയുമായി ബന്ധപ്പെട്ട് പ്രവാസികൾക്കിടയിൽ ആശങ്കകൾ ഉയരുന്ന സാഹചര്യത്തിൽ, പ്രവാസികൾക്ക് അധിക സാമ്പത്തിക ബാധ്യതയുണ്ടാക്കുന്ന നടപടികളിൽ നിന്ന് പിന്മാറണമെന്ന് പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ ആവശ്യപ്പെട്ടു. പ്രവാസികളുടെ ക്ഷേമം ലക്ഷ്യമിട്ടുള്ള പദ്ധതികൾ കൂടുതൽ ലളിതവും എല്ലാവർക്കും പ്രാപ്യവും സാമ്പത്തികമായി താങ്ങാനാകുന്നതുമായ രീതിയിൽ നടപ്പാക്കണം. അതിനാൽ നിലവിലെ കെയർ പ്രീമിയം പദ്ധതി പുനഃപരിശോധിച്ച്, സാമ്പത്തിക ബാധ്യതയുണ്ടാക്കുന്ന രീതിയിലുള്ള പദ്ധതി നിർത്തലാക്കുകയോ കൂടുതൽ പ്രവാസിസൗഹൃദമാക്കുകയോ ചെയ്യണമെന്ന് അസോസിയേഷൻ കേരള സർക്കാരിനോട് ആവശ്യപ്പെട്ടു.
പ്രവാസികളുടെ അഭിപ്രായങ്ങൾ പരിഗണിച്ചും പ്രവാസി സംഘടനകളുമായി ചർച്ച നടത്തിയും മാത്രമേ ഇത്തരം പദ്ധതികളിൽ മാറ്റങ്ങൾ വരുത്താവൂവെന്നും അസോസിയേഷൻ അഭ്യർഥിച്ചു.
Next Story

