Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘റൂഹ് പറഞ്ഞ കഥ’ നോവലിന്റെ കവർപ്രകാശനം

text_fields
bookmark_border
‘റൂഹ് പറഞ്ഞ കഥ’ നോവലിന്റെ കവർപ്രകാശനം
cancel

മനാമ: ബഹ്റൈൻ പ്രവാസി യഹിയ മുഹമ്മദിന്റെ ഏഴാമത് പുസ്തകമായ ‘റൂഹ് പറഞ്ഞ കഥ’ എന്ന ഹിസ്റ്റോറിക്കൽ ഫിക്ഷൻ നോവലിന്റെ കവർപ്രകാശനം പ്രതിഭ സെന്ററിൽ വച്ച് നടന്നു. ഹൃസ്വകാല സന്ദർശനത്തിന് ബഹ്റൈനിലെത്തിയ പ്രശസ്ത നോവലിസ്റ്റും യാത്രികനുമായ നിസാർ ഇൽത്തുമിഷാണ് പ്രതിഭ മുഖ്യ രക്ഷാധികാരി ബിനു മണ്ണിലിന്റെ സാനിധ്യത്തിൽ പ്രകാശന കർമ്മം നിർവഹിച്ചത്.

ബഹ്റൈൻ പ്രതിഭ കേന്ദ്ര സാഹിത്യവേദി സംഘടിപ്പിച്ച നിസാർ ഇൽത്തുമിഷുമായി ആയി ഒരു സായാഹ്ന വർത്തമാനം എന്ന പരിപാടിയിൽ വച്ചായിരുന്നു പ്രകാശനം. മുഹമ്മദ് നബിയുടെ ജീവിത സന്ദർഭങ്ങളെ മുൻനിർത്തി രചിക്കപ്പെട്ട ഈ കൃതി മുഹമ്മദ് നബിയെക്കുറിച്ചുള്ള മലയാളത്തിലെ ആദ്യത്തെ സിനിമാറ്റിക്കൽ ഹിസ്റ്റോറിക്കൽ ഫിക്ഷൻ കൂടിയാണ്. പരിപാടിയിൽ ബഹ്‌റൈൻ പ്രതിഭ കേന്ദ്ര സാഹിത്യ വേദി കൺവീനർ വത്സരാജൻ സ്വാഗതം പറഞ്ഞു. രഞ്ജിത്ത് പൊൻകുന്നം ആദ്യക്ഷത വഹിച്ചു. ബിനു മണ്ണിൽ, ലിവിൻ കുമാർ, സുലേഷ് എന്നിവർ ആശംസകൾ അർപ്പിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Rooh Paranja Katha Book Launch
Next Story