Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സുരേഷ് മണ്ടോടിക്ക് ബി.കെ.എസ്.എഫ് യാത്രയയപ്പ് നൽകി

text_fields
bookmark_border
സുരേഷ് മണ്ടോടിക്ക് ബി.കെ.എസ്.എഫ് യാത്രയയപ്പ് നൽകി
cancel

മനാമ: പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് പോകുന്ന സാമൂഹ്യ പ്രവർത്തകനും ബഹ്‌റൈൻ കേരള സോഷ്യൽ ഫോറം അംഗവുമായ സുരേഷ് മണ്ടോടിക്ക് ബി.കെ.എസ്.എഫ് യാത്രയയപ്പ് നൽകി. മനാമ കെ സിറ്റി ബിസിനസ്സ് സെന്ററിൽ ചേർന്ന യോഗത്തിൽ സുബൈർ കണ്ണൂർ അധ്യക്ഷത വഹിച്ചു. ബഷീർ അമ്പലായി യാത്രയായപ്പ് യോഗം ഉദ്ഘാടനം ചെയ്തു സംസാരിച്ചു.

നജീബ് കടലായി സ്വാഗതവും കാസിം പാടത്തകായിൽ നന്ദിയും പറഞ്ഞു. സുരേഷ് മണ്ടോടിയെ ഗ്രൂപ്പ് അംഗങ്ങൾ ചേർന്ന് ഷാൾ അണിയിച്ചു മൊമെന്റോ നൽകി ആദരിച്ചു. ഇ.വി രാജീവൻ, അൻവർ ശൂരനാട്, ഹുസൈൻ വയനാട്, മണികുട്ടൻ, നാസർ മഞ്ചേരി എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.

അൻവർ കണ്ണൂർ, ലത്തീഫ് മരക്കാട്ട്, മനോജ്‌ വടകര, റാഷിദ് കണ്ണങ്കോട്ട്, നൗഷാദ് പൂനൂർ, സൈനൽ കൊയിലാണ്ടി, നുബിൻ ആലപ്പുഴ, രഞ്ജിത്ത് കൂത്ത്പറമ്പ്, സലീം നമ്പ്ര, നജീബ് കണ്ണൂർ, ഖൈസ് അഴീക്കോട്‌ എന്നിവർ നേതൃത്വം നൽകി. ഷാജി മുതുതല, ഷബീർ മാഹി, കാസിം മലമ്മൽ, മൊയ്തീൻകുട്ടി പുളിക്കൽ, ഷഫീഖ് അൽ ദസ്മ, നൂറുദ്ദീൻ, പ്രജീഷ് മരുന്നോലി എന്നിവർ യാത്രമംഗളം നേർന്നു സംസാരിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - BKSF bids farewell to Suresh Mandodi
Next Story