ജുബൈൽ 'കാരുണ്യസ്പർശം' രക്തദാതാക്കൾക്കുള്ള അനുമോദന ചടങ്ങ് സംഘടിപ്പിച്ചു
text_fieldsജുബൈൽ: സൗദി 96ാം ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് ജുബൈൽ റോയൽ കമീഷൻ ‘കാരുണ്യ സ്പർശം’ മലയാളി കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച രക്തദാന ക്യാമ്പിൽ പങ്കെടുത്ത സന്നദ്ധപ്രവർത്തകർക്കുള്ള അനുമോദന ചടങ്ങ് ജുബൈലിൽ നടന്നു. കൽപക റെസ്റ്റോറന്റ് ഹാളിൽ നടന്ന പരിപാടിയിൽ നിരവധി ആളുകൾ പങ്കെടുത്തു.
പ്രസിഡന്റ് റഫീഖ് പാനൂർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ബദ്ർ ആശുപത്രി സർവീസ് മാനേജർ നിതിൻ പവിത്രനും മാധ്യമ പ്രവർത്തകൻ ശിഹാബ് മങ്ങാടനും ചേർന്ന് രക്തദാതാക്കൾക്കുള്ള സർട്ടിഫിക്കറ്റുകളും ഉപഹാരങ്ങളും വിതരണം ചെയ്തു.
ക്യാമ്പിൽ രക്തം ദാനം ചെയ്ത പ്രജോഷ് കണ്ണൂർ, അൻസാർ വയനാട്, ഷംസു തിരൂർ, അബ്ദുറഹ്മാൻ മാനുപ്പു തിരൂർ, അർഷാദ് പൊന്നാനി, സാലിം മലപ്പുറം, അൻസാരി ജുബൈൽ, വിപിൻ കണ്ണൂർ, അനീഷ് കൊല്ലം തുടങ്ങിയവരെയാണ് ചടങ്ങിൽ ആദരിച്ചത്. പ്രസാദ് പാലക്കാട്, അഷ്‌റഫ് കോഴിക്കോട്, പ്രജോഷ് കണ്ണൂർ, റസ്മീൽ തലശ്ശേരി, ശിഹാബ് മയിനാഗപ്പള്ളി,അൻസിൽ കോട്ടയം തുടങ്ങിയവർ ചടങ്ങിന് നേതൃത്വം നൽകി. നാസർ കണ്ണൂർ നന്ദി പറഞ്ഞു.

