Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇന്റർ മദ്റസ ഫുട്ബാൾ ടൂർണമെന്റ്: ഫഹാഹീൽ അൽ മദ്റസത്തുൽ ഇസ്‌ലാമിയ്യ ജേതാക്കൾ

text_fields
bookmark_border
ഇന്റർ മദ്റസ ഫുട്ബാൾ ടൂർണമെന്റ്: ഫഹാഹീൽ അൽ മദ്റസത്തുൽ ഇസ്‌ലാമിയ്യ ജേതാക്കൾ
cancel

കുവൈത്ത് സിറ്റി: കേരള ഇസ്‌ലാമിക് ഗ്രൂപ്പ്‌ (കെ.ഐ.ജി) വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലെ മദ്റസ വിദ്യാർത്ഥികളും പി.ടി.എയും അണിനിരന്ന ഇന്റർ മദ്റസ ഫുട്ബാൾ ടൂർണമെന്റിൽ ഇരു വിഭാഗത്തിലും ഫഹാഹീൽ അൽ മദ്റസത്തുൽ ഇസ്‌ലാമിയ്യ ജേതാക്കളായി. അദാൻ ഖുറൈൻ ക്ലബ് സ്റ്റേഡിയത്തിൽ നടന്ന ടൂർണമെന്റിൽ കെ.ഐ.ജി മലയാളം, ഇംഗ്ലീഷ് മദ്റസകളിൽ നിന്നുള്ള ടീമുകൾ പ​ങ്കെടുത്തു.

വിദ്യാർത്ഥികളുടെ വിഭാഗത്തിൽ ഇംഗ്ലീഷ് മദ്റസ ഫോർ ഇസ്‌ലാമിക് സ്റ്റഡീസ് ജഹ്റ റണ്ണേഴ്‌സ് അപ്പായി. മുഹമ്മദ് ഷമീം, ഫദീൽ റഹ്മാൻ (അൽ മദ്റസത്തുൽ ഇസ്‌ലാമിയ്യ ഫഹാഹീൽ), ഹാനിം (അൽ മദ്റസത്തുൽ ഇസ്‌ലാമിയ്യ ഫർവാനിയ), നായിഫ് (ഇംഗ്ലീഷ് മദ്റസ ഫോർ ഇസ്‌ലാമിക് സ്റ്റഡീസ് ജഹ്റ) എന്നിവർ ടോപ്പ് സ്കോറർമാരായി. ജഹ്റ ഇംഗ്ലീഷ് മദ്റസ ഫോർ ഇസ്‌ലാമിക് സ്റ്റഡീസിലെ ഫഹദ് അബൂ താഹിർ മികച്ച ഗോൾകീപ്പറായി തെരഞ്ഞെടുക്കപ്പെട്ടു.

പി.ടി.എ വിഭാഗത്തിൽ ഇംഗ്ലീഷ് മദ്റസ ഫോർ ഇസ്‌ലാമിക് സ്റ്റഡീസ് ഫഹാഹീൽ റണ്ണേഴ്‌സ് അപ്പായി. റിയാസ് ബാബു, സൽമാൻ കടവത്ത് എന്നിവർ ടോപ്പ് സ്കോറർമാരായി. ഇംഗ്ലീഷ് മദ്റസ ഫോർ ഇസ്‌ലാമിക് സ്റ്റഡീസ് ഫഹാഹീലിലെ കെ.വി.ഫവാസ് മികച്ച ഗോൾകീപ്പറായി തെരഞ്ഞെടുക്കപ്പെട്ടു.

സിറാജ് സ്രാമ്പിയേക്കൽ, കെ.അബ്ദുറഹ്മാൻ, പി.ടി.ശാഫി, കെ.വി.ഫൈസൽ, സി.എ.മനാഫ്,റഫീഖ് ബാബു എന്നിവർ മത്സരങ്ങൾ നിയന്ത്രിച്ചു. വിജയികൾക്കുള്ള സമ്മാനങ്ങൾ കെ.ഐ.ജി കേന്ദ്ര പ്രസിഡന്റ് അൻവർ സഈദ്, ജനറൽ സെക്രട്ടറി സാബിക് യൂസുഫ്, പി.ടി.ശരീഫ്, മനാഫ്, പി.ടി.ശാഫി, കെ.അബ്ദുറഹിമാൻ, സിറാജ് സ്രാമ്പിയേക്കൽ, കെ.വി.ഫൈസൽ എന്നിവർ കൈമാറി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Inter-Madrasa Football Tournament: Fahaheel Al Madrasathul Islamiyya Champions
Next Story