കെ.ഇ.സി.എഫ് -ബി.ഡി.കെ രക്തദാന ക്യാമ്പ്; നിരവധി പേർ രക്തദാനം നിർവഹിച്ചു
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് എപ്പിസ്കോപ്പൽ ചർച്ചസ് ഫെലോഷിപ്പും (കെ.ഇ.സി.എഫ്) ബ്ലഡ് ഡോണേഴ്സ് കേരള (ബി.ഡി.കെ) കുവൈത്ത് ചാപ്റ്ററും സംയുക്തമായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. അൽ അദാൻ ബ്ലഡ് ട്രാൻസ്ഫ്യൂഷൻ സെന്ററിൽ ക്യാമ്പ്
കുവൈത്ത് സെന്റ് ബേസിൽ ഓർത്തഡോക്സ് പള്ളി വികാരി റവ. ഫാ. അജു കെ. വർഗീസ് ഉദ്ഘാടനം ചെയ്തു. കെ.ഇ.സി.എഫ് പ്രസിഡന്റ് റവ. ഫാ.അരുൺ ബോസ് അധ്യക്ഷത വഹിച്ചു.
ക്യാമ്പ് കോർഡിനേറ്റർ ജിനു എബ്രഹാം വർഗീസ്, കെ.ഇ.സി.എഫ് സെക്രട്ടറി റെജിമോൻ ഡാനിയേൽ, ബി.ഡി.കെ കുവൈത്ത് നേതാക്കളായ നിമിഷ് കാവാലം, രാജൻ തോട്ടത്തിൽ എന്നിവർ സംസാരിച്ചു. കെ.ഇ.സി.എഫ് പ്രവർത്തക സമിതി അംഗങ്ങളായ ബാബു കോശി വാഴയിൽ, ബിജു എം. വർഗീസ്, ബാക്ലിൻ ഷാരോൺ ഫിലിപ്പ്, എലിസബത്ത് ഐസക് എന്നിവരും ബി.ഡി.കെ കുവൈത്ത് പ്രതിനിധികളും ക്യാമ്പിന് നേതൃത്വം നൽകി. കുവൈത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി നിരവധി പേർ ക്യാമ്പിൽ രക്തദാനം നിർവഹിച്ചു. രക്തദാനം നടത്തിയ എല്ലാവർക്കും സർട്ടിഫിക്കറ്റും മെമെന്റോയും നൽകി.

