Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മെഡക്‌സ് സ്റ്റാഫ് ഡെവലപ്‌മെന്റ് പ്രോഗ്രാം

text_fields
bookmark_border
മെഡക്‌സ് സ്റ്റാഫ് ഡെവലപ്‌മെന്റ് പ്രോഗ്രാം
cancel

കുവൈത്ത് സിറ്റി: മെഡക്‌സ് സ്റ്റാഫ് ഡെവലപ്‌മെന്റ് പ്രോഗ്രാം ഫർവാനിയ അൽ മെഡക്‌സ് കെയർ മെഡിക്കൽ സെന്ററിൽ മെഡക്‌സ് ഗ്രൂപ്പ് പ്രസിഡന്റ് വി.പി.മുഹമ്മദ് അലി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റിന്റെ പേഴ്‌സണൽ സെക്രട്ടറി ജിൻസ് അജു അധ്യക്ഷത വഹിച്ചു. ആദ്യഘട്ട പരിശീലനത്തിൽ 13 ഡോക്ടർമാർ പങ്കെടുത്തു.

കുവൈത്തിൽ ചികിത്സയ്ക്ക് ബാധകമായ ഏറ്റവും പുതിയ നിയമങ്ങളും ചട്ടങ്ങളും ചടങ്ങിൽ ചർച്ച ചെയ്യപ്പെട്ടു. ചികിത്സാ നടപടിക്രമങ്ങളിൽ ഏകീകൃത മാനദണ്ഡങ്ങൾ പാലിക്കേണ്ടതിന്റെ പ്രാധാന്യം വി.പി.മുഹമ്മദ് അലി വിശദീകരിച്ചു. ഡോക്ടർമാർ ജോലിയിൽ പുലർത്തേണ്ട പ്രൊഫഷണലിസം, അച്ചടക്കം, കൃത്യനിഷ്ഠ എന്നിവയെക്കുറിച്ച് ക്വാളിറ്റി അഷ്വറൻസ് വിഭാഗത്തിലെ പി.ബി. ഷാനിമോൾ ക്ലാസെടുത്തു.

ഗ്രൂപ്പ് ജനറൽ മാനേജർ ഇംതിയാസ് അഹമ്മദ്, ഗ്രൂപ്പ് ഓപ്പറേഷൻസ് മേധാവി ജുനൈസ് കോയിമ്മ, എച്ച്.ആർ മാനേജർ ജസീലുദ്ധീൻ മെഡിക്കൽ, നോൺ മെഡിക്കൽ വിഭാഗങ്ങളിലെ ജീവനക്കാരും പങ്കെടുത്തു. മെഡ്‌എക്‌സ് ഗ്രൂപ്പ് സി.ഇ.ഒ ഷറഫുദ്ദീൻ കണ്ണേത്ത് നന്ദി പറഞ്ഞു.

ജീവനക്കാരുടെ വ്യക്തിപരവും തൊഴിൽപരവുമായ വളർച്ചയുടെ ഭാഗമായി വരും ദിവസങ്ങളിൽ കൂടുതൽ ഡോക്ടർമാർക്കും മറ്റ് ജീവനക്കാർക്കും പരിശീലനം നൽകും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Medex Launches Staff Training
Next Story