Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അക്ഷരപ്രതിഭ പുരസ്കാര നിറവിൽ കെ.ആർ.പി. വള്ളിക്കുന്നത്ത്; അംഗീകാരം നൽകി മലയാളം ഒമാൻ ചാപ്റ്റർ

text_fields
bookmark_border
K.R.P. Vallikunnu
cancel
camera_alt

കെ.ആർ.പി. വള്ളിക്കുന്ന്

മസ്കത്ത്: മലയാളം ഒമാൻ ചാപ്റ്ററിന്റെ അക്ഷരപ്രതിഭ പുരസ്കാരം 2026, സാമൂഹിക-സാംസ്കാരിക പ്രവർത്തകനും സാഹിത്യകാരനും സുഹാർ ലിറ്റററി ഫോറം പ്രസിഡന്റുമായ കെ.ആർ.പി. വള്ളിക്കുന്നത്തെ തെരഞ്ഞെടുത്തു. നിരവധി പുസ്തകങ്ങളുടെ രചയിതാവായ അദ്ദേഹത്തെ അവാർഡ് കമ്മിറ്റി ജൂറിയാണ് പുരസ്കാരത്തിനായി തെരഞ്ഞെടുത്തത്.

ശനിയാഴ്ച മലയാളം ഒമാൻ ചാപ്റ്റർ സംഘടിപ്പിക്കുന്ന കേരളപ്പിറവി ആഘോഷമായ ‘മലയാള സന്ധ്യ’യിൽ പുരസ്കാരം സമ്മാനിക്കും. മലയാളം ഒമാൻ ചാപ്റ്റർ ഭാരവാഹികൾ വാർത്താക്കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Akshara Prathibha Award 2026: Malayalam Oman Chapter Honors K.R.P. Vallikunnu
Next Story