Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇന്ത്യൻ സോഷ്യൽ ക്ലബ് കേരള വിഭാഗം യുവജനോത്സവം സമാപിച്ചു

text_fields
bookmark_border
ഇന്ത്യൻ സോഷ്യൽ ക്ലബ് കേരള വിഭാഗം യുവജനോത്സവം സമാപിച്ചു
cancel

മസ്കത്ത്: ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ കേരള വിഭാഗം സംഘടിപ്പിച്ച യുവജനോത്സവത്തിലെ കലാമത്സരങ്ങൾ സമാപിച്ചു. ഒക്ടോബർ 23, 24, 30, 31 തീയതികളിൽ ദാർസൈറ്റിലെ ഇന്ത്യൻ സോഷ്യൽ ക്ലബ് ഹാളിലും മത്രയിലെ സബലത്ത് ഹാളിലുമായി നടന്ന മത്സരങ്ങളിൽ 800ലേറെ കലാപ്രതിഭകൾ പങ്കെടുത്തു.

സബ്ജൂനിയർ, ജൂനിയർ, സീനിയർ, ഓപൺ വിഭാഗങ്ങളിലായി 55ലേറെ ഇനങ്ങളിലാണ് മത്സരം നടന്നത്. കേരളനടനം, കഥാപ്രസംഗം, ടാബ്ലോ തുടങ്ങിയ ഇനങ്ങളിൽ മികച്ച മത്സരമാണ് അരങ്ങേറിയത്. ചടങ്ങിൽ വിധികർത്താക്കൾക്കുള്ള കേരള വിഭാഗത്തിന്റെ സ്നേഹോപഹാരം കൺവീനർ അജയൻ പൊയ്യാറയും മാനേജിങ് കമ്മിറ്റി അംഗങ്ങളും ചേർന്ന് സമ്മാനിച്ചു. യുവജനോത്സവത്തിന്റെ ഭാഗമായി സാഹിത്യ മത്സരങ്ങളും ഉടൻ സംഘടിപ്പിക്കുമെന്ന് കേരള വിഭാഗം ഭാരവാഹികൾ അറിയിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Muscat Indian Social Club Youth Festival Ends
Next Story