Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നോർക്ക കെയർ പ്രീമിയം വർധന പിൻവലിക്കണം: കൈരളി ഒമാൻ

text_fields
bookmark_border
നോർക്ക കെയർ പ്രീമിയം വർധന പിൻവലിക്കണം: കൈരളി ഒമാൻ
cancel

മസ്കത്ത്: നോർക്ക കെയർ ഇൻഷുറൻസ് പ്രീമിയം വർധന പിൻവലിച്ച് പ്രവാസികൾക്ക് താങ്ങാനാവുന്ന നിരക്കിൽ ചികിത്സാ പരിരക്ഷ ഉറപ്പാക്കണമെന്ന് കൈരളി ഒമാൻ ആവശ്യപ്പെട്ടു. പ്രീമിയം വർധന സാധാരണക്കാരായ പ്രവാസികൾക്ക് വലിയ സാമ്പത്തിക ബാധ്യത സൃഷ്ടിക്കുമെന്ന് സംഘടന വാർത്താക്കുറിപ്പിൽ ചൂണ്ടിക്കാട്ടി.

പ്രവാസികളുടെയും കുടുംബങ്ങളുടെയും ചികിത്സാച്ചെലവ് കുറക്കുകയും സാധാരണ വരുമാനക്കാർക്ക് ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ ലഭ്യമാക്കുകയും ചെയ്യുകയാണ് നോർക്ക കെയർ പോലുള്ള പദ്ധതികളുടെ ലക്ഷ്യം. മുൻ ഇടതുപക്ഷ സർക്കാറാണ് ഈ ലക്ഷ്യത്തോടെ പദ്ധതി ആവിഷ്കരിച്ച് നടപ്പാക്കിയതെന്നും നിലവിലെ യുഡിഎഫ് സർക്കാർ പദ്ധതിയെ അട്ടിമറിക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്നും കൈരളി ഒമാൻ ആരോപിച്ചു.

നോർക്ക കെയർ പദ്ധതിയിൽ വിശ്വാസമർപ്പിച്ച് സ്വകാര്യ ഇൻഷുറൻസ് പോളിസികൾ ഉപേക്ഷിച്ച പ്രവാസികൾക്ക് പ്രീമിയം വർധന ഇരട്ടപ്രഹരമാണ്. ഉയർന്ന നിരക്ക് താങ്ങാനാകാതെ വരുമ്പോൾ പഴയ ഇൻഷുറൻസ് പരിരക്ഷയിലേക്ക് മുൻ വ്യവസ്ഥകളിൽ തിരിച്ചുപോകാൻ കഴിയുമോ എന്ന ആശങ്കയും ഇവരെ പ്രതിസന്ധിയിലാക്കുന്നു.

പ്രീമിയം വർധന പുനഃപരിശോധിച്ച് അന്യായമായ വർധന പിൻവലിക്കുക, നിലവിലുള്ള അംഗങ്ങൾക്ക് പരിരക്ഷ മുടങ്ങാതെ പോളിസി പുതുക്കാൻ അവസരമൊരുക്കുക, മുതിർന്ന പ്രവാസികൾക്കും കുറഞ്ഞ വരുമാനക്കാർക്കും സർക്കാർ സഹായത്തോടെ താങ്ങാനാവുന്ന നിരക്കുകൾ ഉറപ്പാക്കുക എന്നീ ആവശ്യങ്ങളും സംഘടന മുന്നോട്ടുവച്ചു. പ്രവാസികളുടെ ആരോഗ്യസുരക്ഷയും ക്ഷേമവും പരിഗണിച്ച് സംസ്ഥാന സർക്കാർ അടിയന്തരമായി ഇടപെടണമെന്നും കൈരളി ഒമാൻ ആവശ്യപ്പെട്ടു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Kairali Oman demands rollback of Norka Care premium hike
Next Story