Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സലാലയിൽ കേരള വിങ് യുവജനോത്സവം വെള്ളി ശനി ദിവസങളിൽ

text_fields
bookmark_border
സലാലയിൽ കേരള വിങ് യുവജനോത്സവം വെള്ളി ശനി ദിവസങളിൽ
cancel

സലാല: ഐ.എസ്‌.സി കേരള വിങിന്റെ ആഭിമുഖ്യത്തിൽ യുവതി-യുവാക്കൾക്കും മുതിർന്നവർക്കുമായി സംഘടിപ്പിക്കുന്ന കലാമത്സരമായ യുവജനോത്സവം വെള്ളി ശനി ദിവസങളിൽ സലാലയിൽ വെച്ച് നടക്കും. നാല് രചനാമത്സരങ്ങളുൾപ്പെടെ 20 ഇനങ്ങളിലാണ് മത്സരങ്ങൾ അരങ്ങേറുക.

17 വയസ്സിന് മുകളിലുള്ളവർക്കും മുൻകൂട്ടി രജിസ്റ്റർ ചെയ്തവർക്കാണ് ക്ലബ് ഹാളിൽ നടക്കുന്ന മത്സരങ്ങളിൽ പങ്കെടുക്കാൻ അവസരം. കരോക്കെ ഗാനം, മലയാളി ശ്രീമാൻ, മലയാളി മങ്ക എന്നീ ഇനങ്ങളിൽ പ്രത്യേക സമ്മാനങ്ങളും നൽകും.നാളെ വൈകീട്ട് ആറിന് ഐ.എസ്‌.സി വൈസ് പ്രസിഡന്റ് സണ്ണി ജേക്കബ് പരിപാടി ഉദ്ഘാടനം ചെയ്യും.

ഡോ. കെ. സനാതനൻ മുഖ്യാതിഥിയാകും. കഴിഞ്ഞ വർഷങ്ങളിലേതുപോലെ ഇത്തവണയും മികച്ച പങ്കാളിത്തം പ്രതീക്ഷിക്കുന്നതായി ഭാരവാഹികൾ പറഞ്ഞു. വിജയികൾക്കുള്ള സമ്മാനങ്ങൾ നവംബർ 27ന് നടക്കുന്ന കേരളപ്പിറവി ആഘോഷവേദിയിൽ വിതരണം ചെയ്യും.

എലൈറ്റ് റെസ്റ്റോറന്റിൽ നടന്ന വാർത്താസമ്മേളനത്തിൽ ആക്ടിങ് കൺവീനർ എ.കെ. പവിത്രൻ, എക്സിക്യൂട്ടിവ് അംഗങ്ങളായ സയ്യിദ് ആസിഫ് ഹുസൈൻ, രാജേഷ് ഗോവിന്ദ്, ജിനോയ് തോമസ്, കെ.കെ. സിമേഷ്, ഷെമീന അൻസാരി, ഒബ്സർവർ പ്രവീൺ കുമാർ എന്നിവർ പങ്കെടുത്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Salalah Kerala Wing Youth Festival on Friday and Saturday
Next Story