Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യാസ് ബോക്സ് ക്രിക്കറ്റ് ലീഗിന് മസ്കത്തിൽ തുടക്കമായി

text_fields
bookmark_border
യാസ് ബോക്സ് ക്രിക്കറ്റ് ലീഗിന് മസ്കത്തിൽ തുടക്കമായി
cancel

മസ്കത്ത്: യാസ്മിൻ ഇന്റർനാഷനലിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന യാസ് ബോക്സ് ക്രിക്കറ്റ് ലീഗിന്റെ പ്രഥമ സീസണിന് മസ്കത്തിൽ തുടക്കം. ടൂർണമെന്റിന്റെ ഭാഗമായി നടന്ന ഗ്രാൻഡ് പ്രീമിയറിൽ ട്രോഫി അനാവരണം, ടീം ജേഴ്സി പ്രകാശനം, ഗ്രൂപ്പ് നറുക്കെടുപ്പ് എന്നിവ നടന്നു.

നവംബർ 15ന് ഗുബ്രയിലെ സിറ്റഡൈൻസ് ഹോട്ടലിൽ നടന്ന ചടങ്ങിൽ അൽ റഹ്‌വാൻ യുണൈറ്റഡ് മാനേജിങ് ഡയറക്ടർ ഷിറാജ് എൻ. അബ്ദുല്ലയും യാസ്മിൻ ഇന്റർനാഷനൽ സി.ഇ.ഒ യാസ്മിൻ ഷിറാജും ചേർന്നാണ് ട്രോഫി അനാവരണം ചെയ്തത്. യാസ്മിൻ ഇന്റർനാഷനൽ മാനേജിങ് ഡയറക്ടർ ഷിഫാസ് മുസ്ലിയാർ ടീം ജേഴ്സി പ്രകാശനം നിർവഹിച്ചു. നിഹാൽ ഷിറാജാണ് ലീഗ് എന്ന ആശയം മുന്നോട്ടുവെക്കുകയും സംഘാടനത്തിന് നേതൃത്വം നൽകുകയും ചെയ്തത്.

നവംബർ 19, 20 ന് മസ്‌കത്തിലെ ഗാലയിലുള്ള ക്രിക് എൻ പ്ലേയിൽ നടക്കുന്ന ടൂർണമെന്റിൽ 16 ടീമുകളാണ് പങ്കെടുക്കുന്നത്. നാല് ഗ്രൂപ്പുകളിലായി നടക്കുന്ന മത്സരങ്ങൾ ആറ് ഓവർ വീതമുള്ള ആറ് താരങ്ങളുടെ ബോക്സ് ക്രിക്കറ്റ് ഫോർമാറ്റിലാണ്. നവംബർ 20നാണ് പ്രധാന മത്സരങ്ങൾ.

ഗ്രൂപ്പ് എയിൽ യാസ് ബോയ്സ്, ഫൻജ സ്ട്രൈക്കേഴ്സ്, ബി.എച്ച്.ടി, മിറക്കിൾ ഇലവൻ ടീമുകളും ഗ്രൂപ്പ് ബിയിൽ ടെലി സ്മാഷേഴ്സ്, ഡി.എസ്.എസ് സ്റ്റീൽ, എ.കെ.സി സ്ട്രൈക്കേഴ്സ്, എസ്.എം.ടി ടീമുകളും മത്സരിക്കും. ഗ്രൂപ്പ് സിയിൽ മസ്കറ്റ് റാപ്റ്റേഴ്സ്, ബുറാഖ് ഗ്ലാസ്, എസ്.എച്ച് ബോയ്സ്, അസൈബ ബ്ലാസ്റ്റേഴ്സ് ടീമുകളും ഗ്രൂപ്പ് ഡിയിൽ അൽ റഹ്‌വാൻ യുണൈറ്റഡ്, കണ്ണൂർ സ്ട്രൈക്കേഴ്സ്, എഫ്.എ.പി യു.ടി.എസ്.സി, ദാർസൈത്ത് ഇലവൻ ടീമുകളുമാണുള്ളത്.

ക്രിക്കറ്റ് മത്സരങ്ങൾക്കൊപ്പം കുടുംബങ്ങൾക്കും കുട്ടികൾക്കും ആസ്വദിക്കാവുന്ന വിവിധ വിനോദപരിപാടികളും ഒരുക്കിയിട്ടുണ്ട്. കുട്ടികൾക്കായി ബൗൺസി കാസിൽ, മുഖചിത്രരചന, വിവിധ കളികൾ, സമ്മാനങ്ങൾ എന്നിവയുണ്ടാകും. തത്സമയ സംഗീതം, ഡി.ജെ, ഭക്ഷണ സ്റ്റാളുകൾ തുടങ്ങിയവയും പരിപാടിയുടെ ഭാഗമായിരിക്കും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Yas Box Cricket League
Next Story