Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ദൈവിക കൽപനകൾക്കനുസൃത ജീവിതമാണ് സമാധാനത്തിന്റെ മാർഗം -ഹുസൈൻ സലഫി

text_fields
bookmark_border
ദൈവിക കൽപനകൾക്കനുസൃത ജീവിതമാണ് സമാധാനത്തിന്റെ മാർഗം -ഹുസൈൻ സലഫി
cancel
camera_alt

അ​ൽ തു​മാ​മ​യി​ലെ ഓ​ട്രി​യം ഹാ​ളി​ൽ ന​ട​ന്ന ‘പ്രോ​ഫ് ലൈ​റ്റ്’ പ്ര​ഫ​ഷ​ണ​ൽ കോ​ൺ​ഫ​റ​ൻ​സി​ൽ​നി​ന്ന്

ദോഹ: ദൈവിക കൽപനകൾക്ക് വിധേയമായുള്ള ജീവിതമാണ് സമാധാനത്തിനുള്ള മാർഗമെന്നും, കുടുംബത്തിന്റെ അകത്തളങ്ങളിൽ ശാന്തിയും സമാധാനവും ലഭ്യമാകണമെങ്കിൽ ഖുർആനും പ്രവാചക അധ്യാപനങ്ങളും ഉൾകൊണ്ട് ജീവിതം ക്രമീകരിക്കണമെന്ന് ഹുസൈൻ സലഫി പറഞ്ഞു. ഖത്തർ മതകാര്യ വകുപ്പിന് കീഴിൽ ശൈഖ് അബ്ദുല്ല ബിൻ സെയ്ദ് ആലു മഹ്മൂദ് ഇസ് ലാമിക് കൾച്ചറൽ സെന്റർ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഫനാർ ബിൻ സൈദ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ഖത്തർ മതകാര്യ മന്ത്രാലയത്തിലെ ഇമാമും ഹമദ് മെഡിക്കൽ കോർപറേഷനിലെ സീനിയർ ഓർത്തോഡോൺടിസ്റ്റുമായ ഡോ. അബ്ദുൽ മുഈൻ അലി അഹ്‌മദ് അൽ കഹ്ത്വാനി ഉദ്‌ഘാടനം ചെയ്തു. മുജീബ് റഹ്മാൻ മിശ്‌കാത്തി അധ്യക്ഷത വഹിച്ചു. സ്വലാഹുദ്ദീൻ സ്വലാഹി സ്വാഗതവും മുഹമ്മദലി മൂടാടി നന്ദിയും പറഞ്ഞു. അൽ തുമാമയിലെ ഓട്രിയം ഹാളിൽ നടന്ന ‘പ്രോഫ് ലൈറ്റ് ‘പ്രഫഷണൽ കോൺഫറൻസ് പ്രഫഷണൽ വിങ് കൺവീനർ ഡോ. ഹാഫിസ് ഉദ്ഘാടനം ചെയ്തു. മുനീർ സലഫി അധ്യക്ഷത വഹിച്ചു. നർജീഷ് സ്വാഗതവും അബ്ദുൽ ഖഹ്ഹാർ നന്ദിയും പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story