Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഐ.സി.ബി.എഫ് രക്ത-പ്ലേറ്റ് ലെറ്റ് ദാന ക്യാമ്പ്

text_fields
bookmark_border
ഐ.സി.ബി.എഫ് രക്ത-പ്ലേറ്റ് ലെറ്റ് ദാന ക്യാമ്പ്
cancel
camera_alt

ഹ​മ​ദ് മെ​ഡി​ക്ക​ൽ കോ​ർ​പ​റേ​ഷ​നു​മാ​യി സ​ഹ​ക​രി​ച്ച് ഐ.​സി.​ബി.​എ​ഫ് സം​ഘ​ടി​പ്പി​ച്ച ര​ക്ത-പ്ലേ​റ്റ് ലെ​റ്റ് ദാ​ന ക്യാ​മ്പി​ൽ​നി​ന്ന്

ദോഹ: ഇന്ത്യൻ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറം (ഐ.സി.ബി.എഫ്) ഹമദ് മെഡിക്കൽ കോർപറേഷനുമായി സഹകരിച്ച് തുടർച്ചയായ അഞ്ചാം മാസത്തിലും രക്ത-പ്ലേറ്റ് ലെറ്റ് ദാന ക്യാമ്പ് സംഘടിപ്പിച്ചു. വിവിധ ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള 50 ലധികം സന്നദ്ധപ്രവർത്തകർ പ്ലേറ്റ് ലെറ്റുകൾ ദാനത്തിന് സന്നദ്ധരായി. കാൻസർ, അവയവമാറ്റ ശസ്ത്രക്രിയ, പ്രധാന ശസ്ത്രക്രിയകൾ, രക്ത വൈകല്യങ്ങൾ, വലിയ പരിക്കുകൾ തുടങ്ങിയ ചികിത്സ ആവശ്യമുള്ളവർക്ക് പ്ലേറ്റ് ലെറ്റുകൾ ആവശ്യമാണ്. പ്ലേറ്റ് ലെറ്റുകൾക്ക് വളരെ കുറഞ്ഞ ആയുസ്സ് മാത്രമുള്ളതിനാൽ, മതിയായതും തടസ്സമില്ലാത്തതുമായ വിതരണം നിലനിർത്തുന്നത് സന്നദ്ധ ദാതാക്കളുടെ പിന്തുണ ആവശ്യമാണ്.

ഔദ്യോഗിക ചടങ്ങിൽ ജനറൽ സെക്രട്ടറി ദീപക് ഷെട്ടി ഐ.സി.ബി.എഫ് സംഘടിപ്പിക്കുന്ന വിവിധ സംരംഭങ്ങൾ വിശദീകരിച്ചു. വൈസ് പ്രസിഡന്റ് റഷീദ് അഹമ്മദ്, സെക്രട്ടറി ജാഫർ തയ്യിൽ, മെഡിക്കൽ വിഭാഗം മേധാവി മിനി സിബി എന്നിവർ സംസാരിച്ചു. മാനേജിങ് കമ്മിറ്റി അംഗങ്ങളായ ഇർഫാൻ അൻസാരി, മണി ഭാരതി, എസ്. നീലാംബാരി, അമർവീർ സിങ്, ഖാജാ നിസാമുദ്ദീൻ, ശങ്കർ ഗൗഡ് പ്രോഗ്രാം കമ്മിറ്റി ചെയർമാൻ വർക്കി ബോബൻ എന്നിവർ നേതൃത്വം നൽകി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story