Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മ​ദ്റ​സ കോ​ൺ​വൊക്കേ​ഷ​നും ര​ക്ഷാ​ക​ർ​തൃ സം​ഗ​മ​വും

text_fields
bookmark_border
മ​ദ്റ​സ കോ​ൺ​വൊക്കേ​ഷ​നും ര​ക്ഷാ​ക​ർ​തൃ സം​ഗ​മ​വും
cancel

ദോ​ഹ: മ​ദീ​ന ഖ​ലീ​ഫ മ​ദ്റ​സ അ​ൽ ഇ​സ് ലാ​മി​യ്യ സം​ഘ​ടി​പ്പി​ച്ച കോ​ൺ​വൊ​ക്കേ​ഷ​നും ര​ക്ഷാ​ക​ർ​തൃ സം​ഗ​മ​വും സി.​ഐ.​സി മ​ദീ​ന ഖ​ലീ​ഫ പ്ര​സി​ഡ​ന്റ് റ​ഷീ​ദ് അ​ലി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. മാ​താ​പി​താ​ക്ക​ളു​ടെ ജീ​വി​തം ഖു​ർ​ആ​നി​ൽ പ്ര​തി​പാ​ദി​ക്കു​ന്ന ര​ണ്ട് മ​ഹ​ത്താ​യ ദു​ആ​ക​ൾ​ക്കി​ട​യി​ലെ ഉ​ത്ത​ര​വാ​ദി​ത്ത​പൂ​ർ​ണ​മാ​യ യാ​ത്ര​യാ​ണെ​ന്ന് അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ചു. വി​ശ്വാ​സ​വും സ​ദാ​ചാ​ര​വും മൂ​ല്യ​ബോ​ധ​വും നി​റ​ഞ്ഞ ഒ​രു ത​ല​മു​റ​യെ വാ​ർ​ത്തെ​ടു​ക്കു​ക സ​മൂ​ഹ​ത്തി​ന്റെ ഏ​റ്റ​വും വ​ലി​യ ദൗ​ത്യ​മാ​ണെ​ന്നും അ​ദ്ദേ​ഹം ഓ​ർ​മ്മി​പ്പി​ച്ചു. ച​ട​ങ്ങി​ൽ മ​ദ്റ​സ പ്രി​ൻ​സി​പ്പ​ൽ കെ.​എ​ൻ. മു​ജീ​ബ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഡോ. ​അ​ബ്ദു​ല്ല വാ​സി​ഹ് മ​ഖ്യ​പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ച്ചു. മ​ദ്റ​സ​യി​ൽ​ന്ന് പ​ത്താം ക്ലാ​സ് വ​രെ പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി​യ ഷൈ​ഖ ഫാ​തി​മ അ​നു​ഭ​വം പ​ങ്കു​വെ​ച്ചു. പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ഏ​ഴാം ക്ലാ​സ് ബോ​ർ​ഡ് പ​രീ​ക്ഷ​യി​ലെ ടോ​പ്പ​റെ​യും, പ​ത്താം ക്ലാ​സ് മ​ദ്റ​സ പ​ഠ​നം വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി​യ വി​ദ്യാ​ർ​ഥി​ക​ളെ​യും ആ​ദ​രി​ച്ചു. കൂ​ടാ​തെ ഉ​യ​ർ​ന്ന ഗ്രേ​ഡു​ക​ൾ നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മെ​മ​ന്റോ​ക​ളും കാ​ഷ് അ​വാ​ർ​ഡു​ക​ളും വി​ത​ര​ണം ചെ​യ്തു. പു​ര​സ്കാ​ര വി​ത​ര​ണ​ത്തി​ന് റ​ഷീ​ദ് അ​ലി നേ​തൃ​ത്വം ന​ൽ​കി. വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ളും ഗാ​നാ​വ​ത​ര​ണ​ങ്ങ​ളും ച​ട​ങ്ങി​ന് മാ​റ്റു​കൂ​ട്ടി. ഹ​ബീ​ൻ റ​ഹ്മാ​ൻ ന​ന്ദി പ​റ​ഞ്ഞു. വി.​കെ. നൗ​ഫ​ൽ പ​രി​പാ​ടി നി​യ​ന്ത്രി​ച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Madarsa Doha Convocation Meeting
Next Story