പ്രവാസി ഇൻഷുറൻസ് പ്രീമിയം വർധന: മുഖ്യമന്ത്രിക്ക് കത്തയച്ച് ഖത്തർ കെഎംസിസി
text_fieldsദോഹ: സംസ്ഥാന സർക്കാർ പ്രവാസി ക്ഷേമനിധി ബോർഡ് വഴി നടപ്പാക്കുന്ന ഇൻഷുറൻസ് പദ്ധതികളുടെ പ്രീമിയം വർധിപ്പിച്ച തീരുമാനം അടിയന്തരമായി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഖത്തർ ഐ.എം.സി.സി മുഖ്യമന്ത്രി വി.ഡി. സതീശന് ഇമെയിൽ മാർഗം നിവേദനം അയച്ചു. ഗൾഫ് നാടുകളിൽ നിലനിൽക്കുന്ന സാമ്പത്തിക മാന്ദ്യവും തൊഴിൽരംഗത്തെ പ്രതിസന്ധികളും കാരണം പ്രവാസികൾ കടുത്ത ബുദ്ധിമുട്ട് അനുഭവിക്കുന്ന സാഹചര്യത്തിലാണ് പ്രീമിയം വർധനവ് നടപ്പാക്കിയിരിക്കുന്നത്. കുറഞ്ഞ വേതനത്തിൽ ജോലി ചെയ്യുന്ന സാധാരണക്കാരായ പ്രവാസി തൊഴിലാളികളെയാണ് തീരുമാനം ഏറ്റവും കൂടുതൽ പ്രതികൂലമായി ബാധിക്കുന്നത്. നിത്യജീവിത ചെലവുകൾ പോലും താങ്ങാനാവാതെ പ്രയാസപ്പെടുന്ന പ്രവാസികൾക്ക് മേൽ അധിക സാമ്പത്തിക ഭാരം അടിച്ചേൽപ്പിക്കുന്നത് ന്യായീകരിക്കാനാവില്ലെന്ന് ഐ.എം.സി.സി കത്തിൽ ചൂണ്ടിക്കാട്ടി.

