Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

റി​യാ​ദ് തെ​രു​വി​ല​ല​ഞ്ഞ രാ​ജാ​മ​ണി സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​രു​ടെ ഇ​ട​പെ​ട​ലി​ൽ നാ​ട​ണ​ഞ്ഞു

text_fields
bookmark_border
റി​യാ​ദ് തെ​രു​വി​ല​ല​ഞ്ഞ രാ​ജാ​മ​ണി സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​രു​ടെ ഇ​ട​പെ​ട​ലി​ൽ നാ​ട​ണ​ഞ്ഞു
cancel

റി​യാ​ദ്: രോ​ഗ​വും മാ​ന​സി​ക അ​സ്വാ​സ്ഥ്യ​വും മൂ​ലം റി​യാ​ദി​ലെ തെ​രു​വു​ക​ളി​ൽ അ​ല​ഞ്ഞു​ന​ട​ന്ന വ​യ​നാ​ട് മേ​പ്പാ​ടി സ്വ​ദേ​ശി രാ​ജാ​മ​ണി ര​വി​കു​മാ​ർ നാ​ട​ണ​ഞ്ഞു.​വ​യ​നാ​ട് സ്വ​ദേ​ശി​യും ചെ​ന്നൈ​യി​ൽ താ​മ​സ​ക്കാ​ര​നു​മാ​യി​രു​ന്ന രാ​ജാ​മ​ണി മൂ​ന്ന് മാ​സം മു​മ്പാ​ണ് ഹൗ​സ് ഡ്രൈ​വ​ർ വി​സ​യി​ൽ റി​യാ​ദി​ലെ​ത്തി​യ​ത്.​എ​ന്നാ​ൽ, രോ​ഗ ബാ​ധ​യെ​ത്തു​ട​ർ​ന്ന് ജോ​ലി ന​ഷ്‌​ട​പ്പെ​ട്ട​തോ​ടെ ജീ​വി​തം പ്ര​തി​സ​ന്ധി​യി​ലാ​യി.

സ​മ​നി​ല തെ​റ്റി ന​ഗ​ര​ത്തി​ലെ തെ​രു​വു​ക​ളി​ലൂ​ടെ അ​ല​ഞ്ഞു ന​ട​ന്ന രാ​ജാ​മ​ണി​യെ പൊ​ലീ​സ് പി​ടി​കൂ​ടി. തു​ട​ർ​ന്ന് അ​സ്വാ​ഭാ​വി​ക​മാ​യ പെ​രു​മാ​റ്റം ശ്ര​ദ്ധ​യി​ൽ പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച് ആ​വ​ശ്യ​മാ​യ ചി​കി​ത്സ ന​ൽ​കി. ആ​രോ​ഗ്യ​നി​ല മെ​ച്ച​പ്പെ​ട്ട​തോ​ടെ ആ​ശു​പ​ത്രി യി​ൽ​നി​ന്ന് വി​ട്ട​യ​ച്ചു. ഇ​തി​നി​ടെ , നാ​ട്ടി​ൽ നി​ന്ന് രാ​ജാ മ​ണി​യെ കാ​ണാ​നി​ല്ലെ​ന്ന വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് വ​യ​നാ​ട്ടി​ലെ അ​ദ്ദേ​ഹ​ത്തി​ന്റെ അ​യ​ൽ​വാ​സി​യാ​യ സ​മ​ദ് അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു.

റി​യാ​ദി​ലെ എ​ക്സി​റ്റ് 16-ൽ ​വ​ഫ ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ന് സ​മീ​പം ഒ​രു മ​ല​യാ​ളി സ​മ​നി​ല തെ​റ്റി അ​ല​ഞ്ഞു ന​ട​ക്കു​ന്നു​ണ്ടെ​ന്ന വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് സ​മ​ദ് അ​വി​ടെ എ​ത്തു​ക​യും ആ​ളെ തി​രി​ച്ച​റി​യു​ക​യും ചെ​യ്തു. ഈ ​അ​വ​സ്ഥ​യി​ൽ രാ​ജ​മ​ണി​യെ എ​ന്ത് ചെ​യ്യും എ​ന്ന​റി​യാ​തെ സ​മ​ദ് സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​ൻ ഷി​ഹാ​ബ് കൊ​ട്ടു​കാ​ടി​നെ ബ​ന്ധ​പ്പെ​ട്ടു.

ഷി​ഹാ​ബ് ഉ​ട​ൻ വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ടു​ക​യും ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച് ചി​കി​ത്സ ന​ൽ​കു​ക​യും ചെ​യ്തു.​അ​തെ സ​മ​യം ത​ന്നെ ഷി​ഹാ​ബ് ഇ​ന്ത്യ​ൻ എം​ബ​സി​യി​ൽ ഇ​ക്കാ​ര്യം അ​റി​യി​ക്കു​ക​യും ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സ​ഹാ​യ​ത്തോ​ടെ യാ​ത്ര​ക്കാ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ട് പോ​കു​ക​യും ചെ​യ്തു.​റി​യാ​ദി​ൽ​നി​ന്ന് നേ​രി​ട്ട് വി​മാ​ന സ​ർ​വീ​സ് ല​ഭ്യ​മ​ല്ലാ​തി​രു​ന്ന​തി​നാ​ൽ ആ​ദ്യം രാ​ജാ​മ​ണി​ക്ക് ബ​ഹ്റൈ​നി​ലേ​ക്ക് യാ​ത്ര ചെ​യ്യാ​നു​ള്ള വി​സ​യെ​ടു​ത്തു. ചി​കി​ത്സ ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് നേ​രി​യ ആ​ശ്വാ​സ​മു​ണ്ടാ​യി​രു​ന്ന രാ​ജ​മാ​ണി​യെ ബ​സ്സി​ൽ ബ​ഹ്റൈ​നി​ലേ​ക്ക് എ​ത്തി​ച്ചു.

ബ​ഹ്റൈ​നി​ൽ​നി​ന്ന് എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് വി​മാ​ന​ത്തി​ൽ രാ​ജ​മ​ണി കോ​ഴി​ക്കോ​ട്ടെ​ത്തി. വി​മാ​ന​ത്താ​വ​ള​ത്തി​ൽ രാ​ജാ​മ​ണി​യെ കാ​ത്ത് ഭാ​ര്യ​യും മ​ക്ക​ളും ഉ​ണ്ടാ​യി​രു​ന്നു. പ്രി​യ​പ്പെ​ട്ട​വ​നെ​ക്കു​റി​ച്ച് ആ​ശ​ങ്ക​പ്പെ​ട്ടി​രു​ന്ന കു​ടും​ബ​ത്തി​ന് ആ ​തി​രി​ച്ചു​വ​ര​വ് വ​ലി​യ ആ​ശ്വാ​സ​മാ​യി. വി​മാ​ന​ത്താ​വ​ള​ത്തി​ലെ കൂ​ടി​ക്കാ​ഴ്ച​ക്ക് ശേ​ഷം കു​ടും​ബ​ത്തോ​ടൊ​പ്പം ചെ​ന്നൈ​യി​ലേ​ക്ക് യാ​ത്ര തി​രി​ച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - He was rescued after the intervention of social workers.
Next Story