ഇന്ത്യൻ ഇസ്ലാഹി സെന്റർ അൽ ഖോബാർ 'ടീൻസ്പേസ്' സംഗമം ഇന്ന്
text_fieldsദമ്മാം: കൗമാര വിദ്യാർത്ഥികൾക്കായി ഇന്ത്യൻ ഇസ്ലാഹി സെന്റർ അൽ ഖോബാർ, ദമ്മാം യൂത്ത് വിഭാഗങ്ങൾ സംയുക്തമായി സംഘടിപ്പിക്കുന്ന 'ടീൻസ്പേസ്' സംഗമം ഇന്ന് (വെള്ളി) ദമ്മാം ഇസ്ലാമിക് കൾച്ചറൽ സെന്ററിൽ നടക്കും.
'ഇസ്ലാം: നിർഭയത്വവും സമാധാനവും' എന്ന പ്രമേയത്തിൽ ഇന്ത്യൻ ഇസ്ലാഹി സെന്റർ സംഘടിപ്പിക്കുന്ന സൗദി ദേശീയ കാമ്പയിന്റെ ഭാഗമായാണ് പരിപാടി. ഉച്ചക്ക് 2.30 മുതൽ രാത്രി 9.30 വരെ നടക്കുന്ന സംഗമം കൗമാരക്കാരിൽ ധാർമ്മിക മൂല്യങ്ങളും ആത്മവിശ്വാസവും ലക്ഷ്യബോധവും വളർത്തിയെടുക്കുകയാണ് ലക്ഷ്യമാക്കുന്നതെന്ന് സംഘാടകർ പറഞ്ഞു. പ്രഭാഷണങ്ങൾ, സംവാദങ്ങൾ, ഇന്ററാക്ടീവ് ക്വിസുകൾ, ചോദ്യോത്തര സെഷനുകൾ തുടങ്ങി വൈവിധ്യമാർന്ന പരിപാടികൾ സംഗമത്തിന്റെ ഭാഗമായി നടക്കും. ഉസാമ ബിൻ ഫൈസൽ മദീനി, അബ്ദുൽ ജബ്ബാർ മദീനി, ഇബ്രാഹിം അൽ ഹികമി, അജ്മൽ ഫൗസാൻ അൽ ഹികമി, അർഷദ് ബിൻ ഹംസ, സർഫറാസ് മദീനി എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകും.
വിദ്യാർത്ഥികൾക്കായി പ്രത്യേക കൗൺസലിംഗ് ഡെസ്കും ഭക്ഷണ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. സംഗമത്തിൽ പങ്കെടുക്കാൻ താൽപര്യമുള്ള വിദ്യാർഥികൾക്ക് സംഘാടകരുമായി ബന്ധപ്പെടാവുന്നതാണ്.

