നജ്റാൻ ഒ.ഐ.സി.സി കുടുംബ സഹായ ഫണ്ട് കൈമാറി
text_fieldsകുടുംബ സഹായ ഫണ്ടിലേക്ക് നജ്റാൻ കെ.എം.സി.സി റിലീഫ് ഫണ്ടിൽ നിന്നുള്ള വിഹിതം ഒ.ഐ.സി.സി നജ്റാൻ പ്രസിഡന്റ് സാക്കിർ സ്വീകരിക്കുന്നു
നജ്റാൻ: ഫൈസൽ പുക്കുട്ടുവിന്റെ കുടുംബത്തിന് ഒ.ഐ.സി.സി സമാഹരിക്കുന്ന കുടുംബ സഹായ ഫണ്ടിലേക്ക് നജ്റാൻ കെ.എം.സി.സി റിലീഫ് ഫണ്ടിൽ നിന്നുള്ള അരലക്ഷം രൂപ കൈമാറി. ഒ.ഐ.സി.സി നജ്റാൻ ഓഫീസിൽ നടന്ന ചടങ്ങിൽ കെ.എം.സി.സി നജ്റാൻ ഭാരവാഹികൾ ഒ.ഐ.സി.സി നജ്റാൻ പ്രസിഡന്റ് സാക്കിറിന് തുകയുടെ ചെക്ക് നൽകി. കെ.എം.സി.സി കുടുംബ സുരക്ഷ ഫണ്ടിൽ നിന്ന് നേരത്തെ ഫൈസൽ പുക്കുട്ടുവിന്റെ കുടുംബത്തിന് ആറു ലക്ഷം രൂപ കൈമാറിയതായി സംഘാടകർ അറിയിച്ചു.
നജ്റാനിലെ ഒ.ഐ.സി.സി , കെ.എം.സി.സി നേതാക്കൾ ചടങ്ങിൽ പങ്കെടുത്തു. കുടുംബ സഹായ ഫണ്ടിലേക്ക് വിവിധ രീതിയിൽ സഹായിച്ച എല്ലാ സുമനസ്സുകൾക്കും നേതാക്കൾ നന്ദി അറിയിച്ചു.

