Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വേൾഡ് കെ.എം.സി.സി പ്രവാസി ഉച്ചകോടി ‘എക്സ്പാറ്റോപ്പിയ 2027' ബ്രോഷർ പ്രകാശനം

text_fields
bookmark_border
വേൾഡ് കെ.എം.സി.സി പ്രവാസി ഉച്ചകോടി ‘എക്സ്പാറ്റോപ്പിയ 2027 ബ്രോഷർ പ്രകാശനം
cancel

ദുബൈ: 2027 ജനുവരി ഒന്ന്, രണ്ട് തീയതികളിൽ കോഴിക്കോട് സരോവരം കാലിക്കറ്റ് ട്രേഡ് സെന്‍ററിൽ നടക്കുന്ന വേൾഡ് കെ.എം.സി.സി. രണ്ടാം വാർഷിക സമ്മേളനമായ ‘എക്സ്പാറ്റോപ്പിയ2027’ന്‍റെ ബ്രോഷർ പ്രകാശനം കേരള സംസ്ഥാന മുസ്​ലിം ലീഗ് അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ദുബൈയില്‍ നിർവഹിച്ചു. ഫ്ലോറ ക്രീക്ക് ഹോട്ടലില്‍ നടന്ന പ്രകാശന ചടങ്ങിൽ സംസ്ഥാന മുസ്​ലിംലീഗ് ജനറൽ സെക്രട്ടറി പി.എം.എ. സലാം, വേൾഡ് കെ.എം.സി.സി ജനറൽ സെക്രട്ടറി പുത്തൂർ റഹ്‌മാൻ, വൈസ് പ്രസിഡന്‍റ്​ കുഞ്ഞമ്മദ് പേരാമ്പ്ര, മലേഷ്യൻ കെ.എം.സി.സി വൈസ് പ്രസിഡന്റ് കെ. അബ്ദുൽഅസീസ്, ജോഹർ കെ.എം.സി.സി പ്രസിഡന്‍റ്​ എ.ജി. ഹനീഫ, യു.എ.ഇ കെ.എം.സി.സി നേതാക്കളായ അൻവർ നഹ, സിയാസ് സുൽത്താൻ എന്നിവർ പങ്കെടുത്തു.

40ഓളം രാജ്യങ്ങളിൽ വ്യാപിച്ചുകിടക്കുന്ന ലക്ഷക്കണക്കിന് പ്രവാസി മലയാളി പ്രവർത്തകരുടെ ആഗോള പൊതുവേദിയായ വേൾഡ് കെ.എം.സി.സിയുടെ രണ്ടാം വാർഷികത്തോടനുബന്ധിച്ച്​ വിവിധ പരിപാടികളാണ് ആസൂത്രണം ചെയ്യുന്നത്.

സാങ്കേതിക വിദ്യയും എ.ഐയും ലോകത്തെ മാറ്റിമറിക്കുന്ന കാലത്ത്​ പുതുതലമുറയെയും രക്ഷിതാക്കളെയും ലക്ഷ്യമിട്ട് 'ഹലോ ഫ്യൂച്ചർ’ എന്ന പേരിൽ എ.ഐ എജുക്കേഷൻ ഫ്യൂച്ച റിസ്റ്റിക് ഫെസ്റ്റിവൽ, വിദേശ രാജ്യങ്ങളിൽ നിന്നുള്ള കെ.എം.സി.സി പ്രതിനിധികളും നേതാക്കളും ഒത്തുചേരുന്ന ഡെലിഗേറ്റ് അസംബ്ലി പ്രവാസ പ്രശ്നങ്ങൾ, പരിഹാരങ്ങൾ, ക്ഷേമ-പുനരധിവാസ പദ്ധതികൾ എന്നിവയെക്കുറിച്ച് നോർക്ക ഉദ്യോഗസ്ഥർ, സർക്കാർ പ്രതിനിധികൾ, കെ.എം.സി.സി പ്രതിനിധികൾ, ഇതര സംഘടനാ പ്രതിനിധികൾ എന്നിവർ പങ്കെടുക്കുന്ന പ്രവാസി ഉച്ചകോടി, ആഗോളതലത്തിലുള്ള കെ.എം.സി.സി ബിസിനസുകാരെയും, ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലുള്ള ഉൽപ്പാദകർ, മൊത്ത-റീട്ടെയിൽ വ്യാപാരികൾ, വ്യവസായ സംരംഭകർ എന്നിവരെയും പങ്കെടുപ്പിച്ചുകൊണ്ടുള്ള വ്യാപാര-വ്യവസായ സംഗമം, മികച്ച യുവ സംരംഭകരെ ആദരിക്കുന്ന യങ്​ ബിസിനസ് ഐക്കൺ അവാർഡ് ദാനം, സമാപന സമ്മേളനം എന്നിവയൊക്കെ രണ്ടാം വാര്‍ഷികത്തിന്‍റെ ഭാഗമായി നടക്കുമെന്ന് നേതാക്കള്‍ അറിയിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Expattopia Brochure Released Dubai
Next Story