Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വസന്തകുമാർ അനുസ്മരണം
text_fieldsbookmark_border
ഖോർഫക്കാൻ: കൈരളി കൾച്ചറൽ അസോസിയേഷൻ ഖോർഫക്കാൻ യൂനിറ്റിന്റെ നേതൃത്വത്തിൽ 15-ാമത് വസന്തകുമാർ അനുസ്മരണം സംഘടിപ്പിച്ചു. യൂനിറ്റ് പ്രസിഡന്റ് സതീഷ് ഓമല്ലൂരിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ യൂനിറ്റ് സെക്രട്ടറി സുനിൽ ചെമ്പള്ളി സ്വാഗതം പറഞ്ഞു. കൈരളി സെൻട്രൽ കമ്മിറ്റി സെക്രട്ടറി പ്രമോദ് പട്ടന്നൂർ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് റാഷിദ് കല്ലുംപുറം, സന്തോഷ് ഓമല്ലൂർ, കെ.പി. സുകുമാരൻ, ബൈജു രാഘവൻ, വി.പി. സുജിത് എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. കൈരളി പ്രവർത്തകരും ഭാരവാഹികളും പങ്കെടുത്ത അനുസ്മരണ സമ്മേളനത്തിൽ ജിജു ഐസക് നന്ദി പറഞ്ഞു.
Next Story

