Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജുബൈൽ കെ.എം.സി.സി നേതാവ് അബൂബക്കർ നാട്ടിൽ നിര്യാതനായി

text_fields
bookmark_border
ജുബൈൽ കെ.എം.സി.സി നേതാവ് അബൂബക്കർ നാട്ടിൽ നിര്യാതനായി
cancel

ജുബൈൽ: ജുബൈൽ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി സീനിയർ വൈസ് പ്രസിഡന്റും എച്ച്.എം.ടി ട്രാവൽസ് സി.ഇ.ഒയുമായ മലപ്പുറം തിരൂരങ്ങാടി വി.കെ. പടി ഉള്ളാട്ടുപറമ്പ് കൊടുവാപറമ്പൻ മുഹമ്മദ് അബൂബക്കർ (66) നാട്ടിൽ നിര്യാതനായി. അവധിയിൽ നാട്ടിൽ പോയ അബൂബക്കറിനെ ഹൃദയാഘാതത്തെ തുടർന്ന് തുടർന്ന് കോഴിക്കോട് മൈത്ര ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സക്കിടെയാണ് വ്യാഴാഴ്ച മറിച്ചത്. പതിറ്റാണ്ടുകൾ പ്രവാസിയായിരുന്ന അബൂബക്കർ അമീക്കോ ട്രാവൽസ് ജുബൈൽ മുൻ മാനേജർ കൂടിയായിരുന്നു. കെ.എം.സി.സി യുടെ സന്നദ്ധ സേവന പ്രവർത്തനങ്ങളിൽ നേതൃപരമായ പങ്കു വഹിച്ച അബൂബക്കറിന്റെ വിയോഗം ബന്ധുക്കളെപോലെ ജുബൈൽ പ്രവാസികൾക്കും ഏറെ നോവുണർത്തി. അബൂബക്കറിന്റെ നിര്യാണത്തിൽ ജുബൈൽ കെ.എം.സി.സി സെൻട്രൽ കമ്മിറ്റിയും ജുബൈൽ വെൽഫെയർ അസോസിയേഷനും അനുശോചിച്ചു.

ഭാര്യ: ഖദീജ അമ്പലവൻ. മക്കൾ: ഡോ. റുബീന, റുവൈസ് (എച്ച്.എം.ടി.ട്രാവൽസ്), റുമൈസ തസ്‌നി (എം.ബി.ബി.എസ് വിദ്യാർഥിനി, കെയ്റോ), റൂഫീദ, റൂസീഖ (ജുബൈൽ ഇന്റർനാഷനൽ ഇന്ത്യൻ സ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥിനി). മരുമകൻ: ഡോ. നവാസ്. സഹോദരങ്ങൾ: കെ.പി ഹുസൈൻ ഹാജി, മുഹമ്മദ് കുട്ടി, താച്ചുമ്മ ഹജ്ജുമ്മ, ബീയ്യത്തു, പരേതനായ അഹ്മദ് ഹാജി, പരേതയായ കദീസ കുട്ടി. ഇന്ന് (വെള്ളി) രാവിലെ 10 മണിക്ക് ഖബറടക്കി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - KMCC Leader Aboobacker Dies
Next Story