Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മിൻഡ കോർപ്പറേഷന് റെക്കോർഡ് ലാഭം: പുതിയ ഓർഡറുകളിൽ 35 ശതമാനവും ഇ.വി ഉൽപ്പന്നങ്ങൾക്ക്!

text_fields
bookmark_border
വാഹനങ്ങൾക്കാവശ്യമായ സ്വിച്ചുകൾ, ഡിസ്പ്ലേ സംവിധാനങ്ങൾ, സെൻസറുകൾ, മോട്ടോറുകൾ, ഇലക്ട്രിക് വാഹന പവർട്രെയിനുകൾ, ഫ്യുവൽ പമ്പുകൾ എന്നിവയാണ്​ നിർമിക്കുന്നത്​
മിൻഡ കോർപ്പറേഷന് റെക്കോർഡ് ലാഭം: പുതിയ ഓർഡറുകളിൽ 35 ശതമാനവും ഇ.വി ഉൽപ്പന്നങ്ങൾക്ക്!
cancel

പ്രമുഖ വാഹന അനുബന്ധ ഭാഗ നിർമാണ കമ്പനിയായ മിൻഡ കോർപ്പറേഷൻ ലിമിറ്റഡ് നടപ്പ് സാമ്പത്തിക വർഷത്തിലെ രണ്ടാം പാദത്തിൽ (ജൂലൈ - സെപ്റ്റംബർ) മികച്ച ലാഭ വളർച്ച നേടി. കമ്പനിയുടെ മൊത്തം അറ്റാദായം മുൻവർഷത്തെക്കാൾ 68.2 ശതമാനം വർധിച്ച് 143 കോടി രൂപയിലെത്തി. കഴിഞ്ഞ സാമ്പത്തിക വർഷം ഇതേ കാലയളവിൽ 85 കോടി രൂപയായിരുന്നു കമ്പനിയുടെ ലാഭം.
കമ്പനിയുടെ പ്രവർത്തന വരുമാനത്തിൽ ഉണ്ടായ ശക്തമായ വളർച്ചയാണ് ലാഭവർധനവിന് പ്രധാന കാരണമായത്. ജൂലൈ-സെപ്റ്റംബർ പാദത്തിൽ കമ്പനിയുടെ മൊത്തം വരുമാനം 42.6 ശതമാനം ഉയർന്ന് 2,189 കോടി രൂപയായി മാറി. പ്രധാന വിവരങ്ങൾ ഒറ്റനോട്ടത്തിൽ:ഇലക്ട്രിക് വാഹന മേഖലയിലെ മുന്നേറ്റം: കഴിഞ്ഞ പാദത്തിൽ കമ്പനിക്ക് ലഭിച്ച പുതിയ ഓർഡറുകളിൽ 35 ശതമാനവും ഇലക്ട്രിക് വാഹനഭാഗങ്ങളുമായി ബന്ധപ്പെട്ടതാണ്.
പലിശയും നികുതിയും കുറയ്ക്കുന്നതിന് മുമ്പുള്ള കമ്പനിയുടെ പ്രവർത്തന ലാഭം 44.7 ശതമാനം വർധിച്ച് 257 കോടി രൂപയായി ഉയർന്നപ്പോൾ, പ്രവർത്തന ലാഭവിഹിതം11.8 ശതമാനമായി മെച്ചപ്പെട്ടു. ഈ കാലയളവിൽ കമ്പനിയുടെ മൊത്തം ചെലവ് 40.8 ശതമാനം വർധിച്ച് 2,035 കോടി രൂപയായി. അസംസ്കൃത വസ്തുക്കളുടെ വില ഉയർന്നതാണ് ചെലവ് വർധിക്കാൻ പ്രധാന കാരണം. വിവിധ തരത്തിലുള്ള വാഹനങ്ങൾക്കാവശ്യമായ സ്വിച്ചുകൾ, ഡിസ്പ്ലേ സംവിധാനങ്ങൾ, സെൻസറുകൾ, മോട്ടോറുകൾ, ഇലക്ട്രിക് വാഹന പവർട്രെയിനുകൾ, ഫ്യുവൽ പമ്പുകൾ എന്നിവ നിർമ്മിക്കുന്ന പ്രമുഖ കമ്പനിയാണ് മിൻഡ കോർപ്പറേഷൻ. വിവിധ വാഹന മേഖലകളിൽ നിന്നുള്ള ശക്തമായ ആവശ്യകതയാണ് ഈ മികച്ച നേട്ടത്തിന് പിന്നിലെന്ന് മിൻഡ കോർപ്പറേഷൻ ചെയർമാനും ഗ്രൂപ്പ് സി.ഇ.ഒയുമായ അശോക് മിൻഡ പറഞ്ഞു. വരുംദിവസങ്ങളിൽ ഇലക്ട്രോണിക്സ്, ഇലക്ട്രിക് വാഹന സാങ്കേതികവിദ്യ എന്നിവയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും ഗവേഷണത്തിനും ഉൽപ്പാദന ശേഷി കൂട്ടുന്നതിനുമായി കൂടുതൽ നിക്ഷേപം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Minda Corp Q2 FY27 Net Profit Surges 68% to ₹143 Crore as EV Orders Rise
Next Story