Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightProduct & Serviceschevron_rightസാംസങ് ഗാലക്സി എസ്...

സാംസങ് ഗാലക്സി എസ് 24ന് ആമസോണിൽ വമ്പൻ ഓഫർ! ഇപ്പോൾ വാങ്ങിയാൽ വൻ ലാഭം

text_fields
bookmark_border
സാംസങ് ഗാലക്സി എസ് 24ന് ആമസോണിൽ വമ്പൻ ഓഫർ! ഇപ്പോൾ വാങ്ങിയാൽ വൻ ലാഭം
cancel

സാംസങ്ങിന്‍റെ ഏറ്റവും പ്രീമിയം മോഡലായ ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോൺ സാംസങ് ഗാലക്സി എസ് 24ന് ആമസോണിൽ വിലക്കുറവ്. 1 ലക്ഷത്തിന് മുകളിൽ വില നൽകി ഫ്ലാഗ്ഷിപ്പ് ഫോണുകൾ വാങ്ങുവാൻ സാധിക്കാത്ത എന്നാൽ ഇത്തരത്തിലുള്ള മികവുറ്റ ഫീച്ചറുകളുള്ള ഫോണുകൾ സ്വന്തമാക്കാൻ ശ്രമിക്കുന്നവരാണെങ്കിൽ നിലവിൽ ഇത് മികച്ച ഓഫറാണ്. നിലവിൽ 30,000 രൂപക്ക് മുകളിൽ വിലകുറച്ചാണ് സാംസങ് ഗാലക്സി എസ് 24 ആമസോണിൽ വിൽക്കുന്നത്.

12 ജിബി റാം, 256 ഇന്‍റേണൽ സ്റ്റോറേജ് എന്നിവ ലഭിക്കുന്ന എസ് 24 മോഡലിന് 1,29,999 രൂപയാണ് മാർക്കറ്റ് വില. എന്നാൽ നിലവിൽ 99930 രൂപക്ക് ഇത് നിങ്ങൾക്ക് സ്വന്തമാക്കാൻ സാധിക്കും. അതായത് ഒരു ലക്ഷത്തിന് താഴെ മാത്രം നൽകി സാംസങ്ങിന്‍റെ ഫ്ലാഗ്ഷിപ്പ് ഡിവൈസ് സ്വന്തമാക്കാൻ സാധിക്കും! ഈ വിലയിൽ നിന്നും വീണ്ടും കുറക്കാൻ ഉപഭോക്താക്കൾക്ക് സാധിക്കും. ബാങ്ക് ഓഫറുകളും എക്സ്ചേഞ്ച് ഓഫറുകളും മുതലാക്കിയാണ് ഇതിലും കുറഞ്ഞ വിലക്ക് സാംസങ് ഗാലക്സി എസ് 24 വാങ്ങുവാൻ സാധിക്കുക.

ബാങ്ക്, ക്യാഷ് ബാക്ക് ഓഫറുകൾ നേടുവാൻ ചെയ്യേണ്ടത്: ആമസോൺ പേ ഐ.സി.സി.സി.ഐ ബാങ്ക ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് അഞ്ച് ശതമാനം ക്യാഷ്ബാക്ക് സ്വന്തമാക്കാൻ സാധിക്കും. എന്നാൽ ഇത് പ്രൈം മെംമ്പേഴ്സിന് മാത്രം ലഭിക്കുകയുള്ളൂ. പ്രൈം മെമ്പർഷിപ്പ് ഇല്ലാത്തവർക്ക് മൂന്ന് ശതമാനം ക്യാഷ്ബാക്കാണ് ആമസോൺ നൽകുന്നത്.

എക്സ്ചേഞ്ച് ഓഫർ ലഭിക്കുവാൻ: പരമാവധി ആനുകൂല്യങ്ങൾ ലഭിക്കുവാൻ 22,800 രൂപ ആമസോൺ കുറച്ച് നൽകുന്നുണ്ട്. എന്നാൽ നിങ്ങളുടെ സ്മാർട്ട് ഫോണിനെ മോഡലും കണ്ടീഷനും അനുസരിച്ചാണ് എക്സ്ചേഞ്ച് ഓഫർ തീരുമാനിക്കുന്നത്.

വാങ്ങുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക-Click Here

കഴിഞ്ഞ വർഷം, നിരവധി ടെക് പ്രസിദ്ധീകരണങ്ങളും സ്രഷ്ടാക്കളും 2024 ലെ ഏറ്റവും മികച്ച സ്മാർട്ട്‌ഫോണായി സാംസങ് ഗാലക്‌സി എസ് 24 അൾട്രയെ അംഗീകരിച്ചിരുന്നു. സർക്കിൾ ടു സെർച്ച്, എഐ ട്രാൻസ്ക്രിപ്റ്റ്, നോട്ട് അസിസ്റ്റ് തുടങ്ങിയ സവിശേഷതകൾ അവതരിപ്പിച്ച ആദ്യത്തെ ഗാലക്സി എ.ഐ സാംസങ് മോഡൽ ഫോൺ എസ് 24 ആണ്.

സാംസങ് ഗാലക്സി 24ന് ഉടൻ തന്നെ വൺയുഐ 7 അപ്‌ഡേറ്റ് ലഭിക്കും, ഇത് ഉപയോക്തൃ അനുഭവം കൂടുതൽ മെച്ചപ്പെടുത്തുകയും ഉപയോക്താക്കൾക്ക് പുതിയ എഐ സവിശേഷതകൾ നൽകുകയും ചെയ്യും. ശക്തമായ പ്രകടനം നൽകുന്ന സ്‌നാപ്ഡ്രാഗൺ 8 ജെൻ 3 പ്രോസസറാണ് ഈ സ്മാർട്ട്‌ഫോണിന് കരുത്ത് പകരുന്നത്. മറ്റ് ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോണുകളുമായി മത്സരിക്കുന്ന ഇതിന്‍റെ ക്യാമറയും ഏറെ പേരുകേട്ടതാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Samsung Galaxy S24Amazon Offers
News Summary - Samsung Galaxy S24 Ultra is available at under Rs.1 Lakh on Amazon
Next Story