Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightSciencechevron_rightആക്സിയം-4 ദൗത്യം...

ആക്സിയം-4 ദൗത്യം വീണ്ടും മാറ്റി; ശു​ഭാ​ൻ​ഷു ശു​ക്ലയുടെ ബ​ഹി​രാ​കാ​ശ യാത്ര വൈകും

text_fields
bookmark_border
Axiom-4
cancel

ന്യൂഡല്‍ഹി: ഇ​ന്ത്യ​ൻ ബ​ഹി​രാ​കാ​ശ ​യാ​ത്രി​ക​ൻ ശു​ഭാ​ൻ​ഷു ശു​ക്ല ഉ​ൾ​പ്പെ​ടെ നാ​ലു​പേ​രെ അ​ന്താ​രാ​ഷ്ട്ര ബ​ഹി​രാ​കാ​ശ നി​ല​യ​ത്തി​ലേ​ക്ക് കൊ​ണ്ടു​പോ​കാ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന ആക്സിയം -4 ദൗ​ത്യം വീണ്ടും മാ​റ്റി​വെ​ച്ചു. ജൂണ്‍ 19ന് വിക്ഷേപണം നടത്താനായിരുന്നു ആദ്യം തീരുമാനിച്ചത്. എന്നാൽ, ദൗത്യം ജൂൺ 22ലേക്ക് മാറ്റിവെച്ചതായി ആക്സിയം സ്പേസ് പ്രഖ്യാപിച്ചു.

ഇന്ത്യ, ഹംഗറി, പോളണ്ട് എന്നീ രാജ്യങ്ങളുടെ ബഹിരാകാശ തിരിച്ചുവരവിനെ അടയാളപ്പെടുത്തുന്ന ആക്സിയം 4 ദൗത്യം, ജൂൺ 19ന് ഫ്ലോറിഡയിലെ നാസയുടെ കെന്നഡി സ്‌പേസ് സെന്‍ററിൽ നിന്ന് സ്‌പേസ് എക്‌സിന്റെ ഫാൽക്കൺ 9 റോക്കറ്റിൽ ലിഫ്റ്റ്-ഓഫ് ചെയ്യാനാണ് നേരത്തെ നിശ്ചയിച്ചിരുന്നത്.

'നാസ, ആക്സിയം സ്പേസ്, സ്പേസ് എക്സ് എന്നിവ ജൂൺ 22ന് മുമ്പ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള നാലാമത്തെ സ്വകാര്യ ബഹിരാകാശ ദൗത്യമായ ആക്സിയം മിഷൻ 4 വിക്ഷേപിക്കാൻ ലക്ഷ്യമിടുന്നു' -എന്നാണ് ആക്സിയം സ്പേസിന്‍റെ പുതിയ പ്രസ്താവന.

ബഹിരാകാശ നിലയത്തിന്റെ സ്വെസ്ഡ സര്‍വീസ് മൊഡ്യൂളിന്റെ പിന്‍ഭാഗത്ത് അടുത്തിടെ അറ്റകുറ്റപ്പണികള്‍ നടത്തിയിരുന്നു. അതിന് ശേഷം ബഹിരാകാശ നിലയ പ്രവർത്തനങ്ങൾ വിലയിരുത്തുന്നത് തുടരാൻ നാസക്ക് സമയം നൽകുന്നതിനായാണ് വിക്ഷേപണ തീയതിയിലെ മാറ്റമെന്നാണ് വിവരം.

ആക്സിയം 4 ദൗത്യത്തിന് നേതൃത്വം നൽകുന്നത് കമാൻഡർ പെഗ്ഗി വിറ്റ്സണാണ്. മിഷൻ പൈലറ്റായി ശു​ഭാ​ൻ​ഷു ശുക്ലയും മിഷൻ സ്പെഷ്യലിസ്റ്റുകളായി ഹംഗേറിയൻ ബഹിരാകാശയാത്രികൻ ടിബോർ കാപുവും പോളണ്ടിന്‍റെ സ്ലാവോസ് ഉസ്നാൻസ്കി-വിസ്നിയേവ്സ്കിയും ഉൾപ്പെടുന്നു. അ​ന്താ​രാ​ഷ്ട്ര ബ​ഹി​രാ​കാ​ശ നി​ല​യ​ത്തി​ലെ​ത്തു​ന്ന ആ​ദ്യ ഇ​ന്ത്യ​ക്കാ​ര​ൻ എ​ന്ന ഖ്യാ​തി​യോ​ടെ​യാ​ണ് ശു​ഭാ​ൻ​ഷു​വി​ന്‍റെ യാ​ത്ര.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:international space stationspacexnasaShubhanshu ShuklaAxiom 4
News Summary - Indian astronaut Shubhanshu Shukla's Axiom-4 mission to International Space Station postponed to June 22
Next Story