സ്പേസ് എക്സ് ക്രൂ 10 ഡ്രാഗൺ ദൗത്യം വിജയകരം; നാലംഗ ബഹിരാകാശ സഞ്ചാരികൾ തിരിച്ചെത്തി
text_fieldsവാഷിങ്ടൺ : സ്പേസ് എക്സിന്റെ ക്രൂ 10 ഡ്രാഗൺ പേടകം ദൗത്യം വിജയകരം. നാലംഗ ബഹിരാകാശ സഞ്ചാരികൾ അഞ്ച് മാസത്തെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ താമസത്തിന് ശേഷം ഭൂമിയിൽ തിരിച്ചെത്തി. പസഫിക് സമുദ്രത്തിലാണ് എൻഡുറൻസ് എന്ന പേടകത്തിന്റെ ലാൻഡിങ് നടന്നത്. ബഹിരാകാശ നിലയത്തിൽ അഞ്ചു മാസം തങ്ങിയ ശേഷമാണ് അമേരിക്ക , ജപ്പാൻ , റഷ്യ എന്നിവിടങ്ങളിൽ നിന്നുള്ള നാലംഗ സംഘം ഭൂമിയിൽ തിരിച്ചെത്തിയത്.
നാസയുടെ ബഹിരാകാശ യാത്രികരായ ആൻ മെക്ലെയ്ൻ, നിക്കോൾ അയേഴ്‌സ്, ജാക്സയുടെ ടകൂയ ഒനിഷി, റോസ്കോസ്മോസിന്റെ കിരിൽ പെഷ്ക്കോവ് എന്നിവരാണ് ക്രൂ 10 ദൗത്യ സംഘം. പുതിയ ക്രൂ-11 ദൗത്യസംഘം ഐഎസ്എസിൽ എത്തിയ ശേഷമാണ് ക്രൂ-10 ദൗത്യം ഭൂമിയിലേക്കുള്ള യാത്ര തുടങ്ങിയത്. ഇന്ത്യക്കാരനായ ശുഭാൻഷു ശുക്ല അടക്കമുള്ള ആക്സിയം സംഘത്തെ നിലയത്തിൽ സഹായിച്ചത് ഇവരാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.