Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightSciencechevron_rightആകാശത്ത് നീലയും...

ആകാശത്ത് നീലയും പച്ചയും കലർന്ന വാൽനക്ഷത്രം; ഇനി കാണാനാവുക 170,000 വർഷം കഴിഞ്ഞ്

text_fields
bookmark_border
comet
cancel

ഓക്‍ലാൻഡ്: ആകാശത്ത് തിളക്കമുള്ള അപൂർവ വാൽനക്ഷത്രം പ്രത്യക്ഷപ്പെട്ടതായി ജ്യോതിശാസ്ത്രജ്ഞർ. C/2025 R3 PanSTARRS എന്നറിയപ്പെടുന്ന ഈ വാൽനക്ഷത്രം അതിന്റെ നിറങ്ങൾകൊണ്ട് വ്യത്യസ്തമായി. നീലയും പച്ചയും കലർന്ന വൃത്തവും തിളങ്ങുന്ന വാലുമായാണ് വാൽനക്ഷത്രം തെക്കൻ ആകാശത്ത് പ്ര​ത്യക്ഷപ്പെട്ടിരിക്കുന്നത്. രണ്ടാഴ്ചയോളം ഈ വാൽനക്ഷത്രത്തെ കാണാനാകുമെന്നാണ് ശാസ്ത്ര നിരീക്ഷകരുടെ കണക്കുകൂട്ടൽ.

എന്നാൽ ഇന്ത്യയിൽ ഈ കാഴ്ച ലഭ്യമാവില്ല. ന്യൂസിലാൻഡിന്റെ തെക്കൻ ആകാശത്താണ് ഈ വാൽനക്ഷ​ത്രം ദൃശ്യമാവുന്നത്. സൗരയൂഥത്തിന്റെ അരികുകളിൽ രൂപം കൊള്ളുന്ന പ്രത്യേക വാൽനക്ഷത്രണമാണിതെന്നും അടുത്ത രണ്ടാഴ്ച ഇത് തെക്കൻ ആകാശത്തെ അലങ്കരിക്കുമെന്നും ശാസ്ത്രജ്ഞർ പറയുന്നു. അപ്രത്യക്ഷമായിക്കഴിഞ്ഞാൽ പിന്നെ വീണ്ടും ഈ വാൽനക്ഷത്രം പ്രത്യക്ഷപ്പെടാൻ 170,000 വർഷമെടുക്കുമെന്നും അവർ പറയുന്നു.

അതേസമയം നഗ്നനേത്രങ്ങൾകൊണ്ട് ഈ വാൽനക്ഷത്രം മിക്കപ്പോഴും കാണാനാവില്ല. ദൂരദ​ർശിനിയുടെയോ ടെലസ്കോപ്പുകളുടെയോ സഹായത്തോടെ ഈ വാൽനക്ഷത്രത്തെ വ്യക്തമായി കാണാം. സൂര്യനെ ചുറ്റിവരുന്ന വാൽനക്ഷത്രമാണ് ഇതെന്നും 2025ൽ കണ്ടെത്തിയ ഇത് ദീർഘകാലം നിലനിൽക്കുന്നതാണെന്നും സൂര്യനെ ചുറ്റാൻ ഏകദേശം 170,000 വർഷങ്ങൾ എടുക്കുമെന്നും ന്യൂസിലാൻഡ് ഓക്ക്‌ലൻഡിലെ ജ്യോതിശാസ്ത്രജ്ഞനായ ജോഷ് അയോറാക്കി പറയുന്നു. വാൽനക്ഷത്രം കാണാൻ ആഗ്രഹിക്കുന്നവർ സൂര്യാസ്തമയത്തിനുതൊട്ടുപിന്നാലെ പടിഞ്ഞാറൻ ചക്രവാളത്തിന്റെ വ്യക്തമായ, തടസ്സമില്ലാത്ത കാഴ്ചയുള്ളിടങ്ങളിൽ നിൽക്കണമെന്നും സൂര്യൻ അസ്തമിച്ചതിന് ശേഷമുള്ള ഒരു മണിക്കൂറിലാണ് ഇത് ഏറ്റവും കൂടുതൽ ദൃശ്യമാവുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:new zealandskycomet
News Summary - Rare comet to flash through New Zealand skies before it disappears for 170000 years
Next Story