അസ്ഥി ബലക്ഷയത്തിന് മികച്ച ചികിത്സ നൽകാൻ സഹായിക്കുന്ന ഗവേഷണവുമായി ശുഭാൻഷു
text_fieldsന്യൂഡൽഹി: ശനിയാഴ്ചത്തെ അവധിക്കുശേഷം, ആക്സിയം-നാല് ദൗത്യത്തിലെ ബഹിരാകാശയാത്രികൻ ശുഭാൻഷു ശുക്ലയും സംഘവും ഭൂമിയിലെ അസ്ഥി ബലക്ഷയത്തിന് മികച്ച ചികിത്സ നൽകാൻ സഹായിക്കുന്ന പരീക്ഷണത്തിലേർപ്പെട്ടു. ശൂന്യ ഗുരുത്വാവസ്ഥകളോട് അസ്ഥികൾ എങ്ങനെ പ്രതികരിക്കുന്നു എന്നതിലായിരുന്നു പഠനം.
ബഹിരാകാശത്ത് അസ്ഥികൾ എങ്ങനെ നശിക്കുന്നുവെന്നും ഭൂമിയിൽ തിരിച്ചെത്തുമ്പോൾ അവ എങ്ങനെ വീണ്ടെടുക്കാമെന്നതിലുമാണ് പരീക്ഷണം നടന്നത്. അന്താരാഷ്ട്ര ബഹിരാകാശനിലയത്തിലെ പത്താംദിനത്തിൽ ബഹിരാകാശത്ത് ആൽഗെകളുടെ വളർച്ച പഠിക്കാനുള്ള നീക്കം ശുക്ല തുടങ്ങി. ഭക്ഷണം, ഇന്ധനം, ശ്വസിക്കാൻ കഴിയുന്ന വായു എന്നിവ നൽകി ആൽഗകൾക്ക് ഒരു ദിവസം ബഹിരാകാശത്ത് ജീവൻ നിലനിർത്താൻ പറ്റിയേക്കാം.
എന്നാൽ ആദ്യം, ശൂന്യ ഗുരുത്വാവസ്ഥയിൽ അവ എങ്ങനെ വളരുന്നുവെന്നും പൊരുത്തപ്പെടുന്നുവെന്നതിലുമാണ് ഗവേഷണം നടന്നതെന്ന് ആക്സിയം സ്പേസ് അറിയിച്ചു. സൂക്ഷ്മജലജീവികളായ ടാർഡിഗ്രാഡുകളുടെ അതിജീവനവും പ്രത്യുൽപാദനവും വിത്തുമുളപ്പിക്കൽ എന്നിവയൊക്കെയുമായി ബന്ധപ്പെട്ട പരീക്ഷണങ്ങളാണ് ശുഭാംശു ഇതുവരെ നടത്തിയത്. ബുധനാഴ്ച അവസാനിക്കുമ്പോൾ യാത്രികർ 113 തവണ ഭൂമിയെ വലംവെച്ചെന്നും ആക്സിയം സ്പേസ് അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.