പുറമ്പോക്ക് ഭൂമിയിലെ കച്ചവടം; വ്യാപാരികൾ പ്രതിസന്ധിയിലെന്ന് പരാതി
text_fieldsഎരുമേലി: അനധികൃതമായി പുറമ്പോക്ക് ഭൂമിയിൽ ഷെഡ് കെട്ടി കച്ചവടം നടത്തുന്ന കച്ചവടക്കാർ എരുമേലിയിലെ വ്യാപാരികൾക്ക് ഭീഷണിയാകുന്നതായി പരാതി. എരുമേലി ടൗണിന് സമീപത്ത് പ്രധാനറോഡ്, തോട് പുറമ്പോക്കുകളിൽ അനധികൃതമായി ഷെഡ് കെട്ടി ഗുണനിലവാരം നോക്കാതെ വിലകുറച്ച് കച്ചവടം നടത്തുന്നവർ എരുമേലിയിലെ സ്ഥിരം കച്ചവടക്കാരെ പ്രതിസന്ധിയിലാക്കുന്നു. യാതൊരു രേഖകളോ, ലൈസൻസുകളോ ഇല്ലാതെയാണ് ഇത്തരക്കാർ കച്ചവടം നടത്തുന്നത്. മുതൽ മുടക്കില്ലാതെ തോന്നും വിലയ്ക്ക് കച്ചവടം നടത്തുന്ന ഇത്തരക്കാർ നിയമപരമായി ലൈസൻസുകൾ കരസ്ഥമാക്കി വാടകക്കെട്ടിടങ്ങളിൽ ഇരിക്കുന്ന കച്ചവടക്കാർക്ക് നേരെയുള്ള വെല്ലുവിളിയാണെന്നാണ് വ്യാപാരികൾ പറയുന്നത്. അനധികൃത കച്ചവടം മൂലം വ്യാപാരസ്ഥാപനങ്ങളും സ്തംഭനാവസ്ഥയിലാണ്. പുറമ്പോക്ക് ഭൂമിയിൽനിന്ന് കൈയേറ്റങ്ങൾ ഒഴിപ്പിക്കുമെന്ന് അധികാരികൾ പറയുമ്പോഴും ദിനംപ്രതി കൈയേറ്റങ്ങൾ വർധിക്കുകയാണ്. മാനദണ്ഡങ്ങൾ പാലിക്കാതെ നടത്തുന്ന അനധികൃത കച്ചവടസ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് എരുമേലിയിലെ ഒരുവിഭാഗം വ്യാപാരികൾ പരാതി നൽകി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.