‘പപ്പാ, നിങ്ങളുടെ ഈ സ്വപ്നം സാക്ഷാത്കരിക്കലാണ് എന്റെ ജീവിത ലക്ഷ്യം’ -വട്ടംചേർത്ത് പിടിച്ച് നെഞ്ചിൽ ചുംബിക്കുന്ന കുട്ടിക്കാലചിത്രങ്ങൾ പങ്കുവെച്ച് രാഹുൽ ഗാന്ധി
text_fieldsരാജീവ് ഗാന്ധിയും മകൻ രാഹുൽ ഗാന്ധിയും (ഫയൽ ചിത്രം), രാജീവ് ഗാന്ധിയുടെ ഛായാചിത്രത്തിന് മുന്നിൽ കൂപ്പുകൈയുമായി രാഹുൽ ഗാന്ധി
ന്യൂഡൽഹി: അച്ഛനെ വട്ടംചേർത്ത് പിടിച്ച് നെഞ്ചിൽ ചുംബിക്കുന്ന കുട്ടിക്കാലത്തെ മനോഹര ചിത്രം, കാറിൽ സഹോദരിയോടും അച്ഛനോടുമൊപ്പം കളിച്ച് ചിരിക്കുന്ന ഓർമച്ചിത്രം, അതേ അച്ഛന്റെ ഛായാചിത്രത്തിനുമുന്നിൽ കൂപ്പുകൈയോടെ നിൽക്കുന്ന ചിത്രങ്ങൾ... മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 81ാം ജന്മദിനമായ ഇന്ന് അച്ഛനൊപ്പമുള്ള ഹൃദ്യമായ ഫോട്ടോകളും കുറിപ്പും പങ്കുവെച്ച് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി.
‘എല്ലാ പൗരന്മാരെയും ബഹുമാനിക്കുന്ന, സൗഹാർദമുള്ള, ജനാധിപത്യത്തിന്റെയും ഭരണഘടനയുടെയും അടിത്തറയിൽ ശക്തമായി നിലകൊള്ളുന്ന ഒരു ഇന്ത്യ. പപ്പാ, നിങ്ങളുടെ ഈ സ്വപ്നം സാക്ഷാത്കരിക്കുക എന്നതാണ് എന്റെ ജീവിത ലക്ഷ്യം’ -ചിത്രങ്ങൾക്കൊപ്പം രാഹുൽ ഫേസ്ബുക്കിൽ കുറിച്ചു.
കോണ്‍ഗ്രസ് സദ്ഭാവന ദിനമായി ആചരിക്കുന്ന ഇന്ന് രാജീവ് ഗാന്ധിയുടെ സമാധി സ്ഥലമായ വീര്‍ഭൂമിയില്‍ നടന്ന അനുസ്മരണ പരിപാടികളിൽ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ, എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി എം.പി അടക്കമുള്ള പ്രമുഖ നേതാക്കള്‍ പുഷ്പാര്‍ച്ചന നടത്തി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.