സുഹൃത്തിന്‍റെ ആഗ്രഹം സഫലീകരിക്കാൻ മരണാനന്തര ചടങ്ങിൽ നൃത്തം ചെയ്ത് മധ്യപ്രദേശ് സ്വദേശി; ചർച്ചകളിലിടം പിടിച്ച് ദൃശ്യങ്ങൾ
text_fieldsനൃത്തം ചെയ്യുന്ന അംബലാൽ
ഇന്ദോർ: മധ്യപ്രദേശിലെ മന്ദ്സോറിൽ നിന്നുള്ള ഒരു മരണാനന്തര ചടങ്ങിൽ നിന്നുള്ള ഉള്ളുലക്കുന്ന രംഗങ്ങൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരിക്കുകയാണ്. തന്‍റെ ആത്മാർഥ സുഹൃത്തിന്‍റെ അവസാന ആഗ്രഹം സാധിച്ചു നൽകുന്നതിനു വേണ്ടി അംബലാൽ പ്രജാപതിയാണ് ചടങ്ങിൽ നൃത്തം ചെയ്തത്. നൃത്തത്തോടൊപ്പം മരണപ്പെട്ട സുഹൃത്ത് സോഹൻലാൽ ജെയ്ൻ(71) എഴുതിയ കത്തും കണ്ണു നിറക്കുകയാണ്.
സംസ്കാര ചടങ്ങിനായി മൃതദേഹം കൊണ്ടു പോകുമ്പോഴാണ് 51 കാരനായ പ്രജാപതി നൃത്തം ചെയ്യുന്നത്. സോഹൻലാലിന്‍റെ ആഗ്രഹം സഫലീകരിച്ചു നൽകാൻ ഗ്രാമവാസികളും കൂടെ നൃത്തം ചെയ്തു.
"മരണസമയത്ത് നൃത്തം ചെയ്യുമെന്ന് തന്‍റെ സുഹൃത്തിനു നൽകിയ വാക്ക് ഞാൻ പാലിച്ചു. സുഹൃത്തെന്നതിനപ്പുറം വലുതാണ് അവനെനിക്ക്. അവനെന്‍റെ നിഴലാണ്." അംബലാൽ പറഞ്ഞു.
തന്‍റെ സുഹൃത്തുക്കളായ അംബലാലും ശങ്കർലാലും തന്‍റെ മരണ ദിവസം നൃത്തം ചെയ്യണമെന്നാണ് സോഹൻ കത്തിൽ പറയുന്നത്. രണ്ടു വർഷമായി കാൻസർ ചികിത്സയിലായിരുന്നു സോഹൻലാൽ. എന്തായാലും സുഹൃത്തുക്കൾക്കിടയിലെ ഈ സ്നേഹം സൗഹൃദ ദിനത്തിൽ ചർച്ചയാവുകയാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.