‘നിഷ്പക്ഷർ’ വഴി ഇടത് ട്രെന്റ് സൃഷ്ടിക്കാൻ സി.പി.എം
text_fieldsതിരുവനന്തപുരം: തദ്ദേശ, നിയമസഭ തെരഞ്ഞെടുപ്പുകൾ അടുത്തതോടെ ‘നിഷ്പക്ഷർ’ വഴി സമൂഹമാധ്യമങ്ങളിൽ ഇടത് ട്രെന്റുണ്ടാക്കാൻ സി.പി.എം. സജീവ രാഷ്ട്രീയത്തിലില്ലാത്തവരെക്കൊണ്ട് ഇടത് സർക്കാറിന്റെ ഭരണ നേട്ടങ്ങൾ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യിപ്പിച്ച് സ്വീകാര്യതയുണ്ടാക്കലാണ് പദ്ധതി. പല ജില്ലകളിലും ആയിരത്തോളം പേരുടെ പട്ടിക ഇതിനായി തയാറാക്കിക്കഴിഞ്ഞു.
സമൂഹമാധ്യമങ്ങളിൽ ഇടപെടാനും പാർട്ടിക്കെതിരായ വിമർശനങ്ങളെ നേരിടാനും നവമാധ്യമ സമിതിയുണ്ടെങ്കിലും വിവിധ വിഷയങ്ങളിലെ ഇവരുടെ ഇടപെടൽ ചില ഘട്ടത്തിൽ ദോഷമുണ്ടാക്കുന്നതായി നേതൃത്വം വിലയിരുത്തിയിരുന്നു. വടകര ലോക്സഭ മണ്ഡലം ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രചരിച്ച വ്യാജ കാഫിർ സ്ക്രീൻ ഷോട്ടിൽ ‘പോരാളി ഷാജി’ അടക്കമുള്ള ഫേസ്ബുക് പേജുകളെ സി.പി.എമ്മിന് തള്ളിപ്പറയേണ്ടിയും വന്നു.
ഇതോടെയാണ് സൈബറിടത്തിൽ പുതിയ പരീക്ഷണത്തിന് പാർട്ടി തീരുമാനിച്ചത്. മൂന്നാമതും ഇടത് സർക്കാർ എന്ന പ്രതീതി സൃഷ്ടിക്കുകയാണ് ലക്ഷ്യം. മാധ്യമപ്രവർത്തനംവിട്ട് സി.പി.എമ്മിന്റെ ഭാഗമായ എം.വി. നികേഷ് കുമാറാണ് അണിയറയിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.