ഏത് മൂഡ്, ഓണം മൂഡ്: മുല്ലപ്പൂ ചൂടി കസവ് സാരിയിൽ മൊണാലിസ; വൈറലായി കേരള ടൂറിസത്തിന്റെ ഓണപരസ്യം
text_fieldsമലയാളികളെല്ലാം ഓണം വൈബിലാണ്. ഓണാഘോഷങ്ങള്‍ക്കായി സെറ്റ് സാരിയും ആഭരണങ്ങളും മലയാളി മങ്കമാരുടെ തിരക്ക് വേറെ. എന്നാൽ കേരള ടൂറിസത്തിന്റെ ഔദ്യോഗിക പേജിലെ കസവ് സാരിയുടുത്ത മൊണാലിസയുടെ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കേരള ടൂറിസത്തിന്റെ ഓണം പ്രചാരണത്തിന്റെ ഭാഗമായാണ് ലിയനാർഡോ ഡാവിഞ്ചിയുടെ വിഖ്യാതചിത്രത്തെ കേരളത്തനിമയോടെ അവതരിപ്പിച്ചത്.
മൊണലിസയെ കസവ് സാരി ഉടുത്ത് മുല്ലപ്പൂവും ചൂടി ചുവന്ന പൊട്ടും തൊട്ടുള്ള ചിത്രമാണ് ടൂറിസം വകുപ്പിന്റെ പരസ്യത്തിലുള്ളത്. കേരള ടൂറിസം, ടൈംലെസ്, ഗ്രേസ് ഫുള്‍ ഐക്കണിക് എന്ന ക്യാപ്ഷനോടെയുള്ള ചിത്രം ഇതിനോടകം സൈബറിടങ്ങളില്‍ ട്രെന്‍ഡിങ്ങാണ്. വിദേശികളുടെ വരവിനെ ആകര്‍ഷിക്കുക എന്നതാണ് മൊണാലിസയെ മോഡലാക്കിയുള്ള ഈ വെറൈറ്റി പരസ്യത്തിന് പിന്നിൽ. എ.ഐ ചിത്രത്തിന് ഇതിനോടകം വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.
21 നാണ് കേരള ടൂറിസം പേജില്‍ ചിത്രം ഓണം ക്യാമ്പയിനായി പോസ്റ്റ് ചെയ്തത്. യഥാര്‍ഥ മൊണാലിസ ചിത്രത്തിന് ഈ ദിവസവുമായി ബന്ധമുണ്ട്. പാരീസിലെ ലൂവ്ര് മ്യൂസിയത്തില്‍നിന്ന് 1911 ആഗസ്ത് 21 നാണ് മൊണാലിസ ചിത്രം കളവുപോയത്. രണ്ടുവര്‍ഷം കഴിഞ്ഞ് തിരികെ ലഭിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.