‘ആവുധി’ തരാമോ എന്ന് ചോദ്യം, ‘സ്കൂളിൽ പോകൂ’ എന്ന് കലക്ടർ; വൈറലായി ചോദ്യവും ഉത്തരവും
text_fieldsഅവധി അഭ്യർഥനയുടെ സ്ക്രീൻ ഷോട്ട്, കലക്ടർ എം. പ്രേം കൃഷ്ണൻ
പത്തനംതിട്ട: മഴക്കാലമായാൽ ‘അയ്യോ സാറേ മഴ, അവധി തരാമോ?’എന്ന ചോദ്യം കൊണ്ട് പൊറുതിമുട്ടുന്നവരാണ് ജില്ല കലക്ടർമാർ. മഴ കനത്തപ്പോൾ പത്തനംതിട്ട കലക്ടർ എം. പ്രേം കൃഷ്ണനും കിട്ടി ഇതുപോലെ കുറെ അഭ്യർഥനകൾ. ‘സാറെ, ഭയങ്കര മഴയാണ് അവധി വേണം’ എന്നായിരുന്നു ആവശ്യം. എന്നാൽ എഴുത്തിൽ നിറയെ അക്ഷരത്തെറ്റുകൾ.
അവധി എന്നതിന് ‘ആവുധി’ എന്നായിരുന്നു എഴുതിയിരുന്നത്. ഇതോടെ കലക്ടർക്കും വടിയെടുക്കേണ്ടി വന്നു. അവധിയില്ല, പോയി മലയാളം ക്ലാസിൽ കയറൂ, പതിവായി സ്കൂളിൽ പോകൂ’ എന്നായിരുന്നു അതിന് കൊടുത്ത മറുപടി. അവധി ചോദിക്കുമ്പോൾ പോലുമുള്ള അശ്രദ്ധ കലക്ടർ സ്വന്തം ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് പുറത്തെത്തിച്ചത്.
അവധി അഭ്യർഥനയുടെ സ്ക്രീൻ ഷോട്ടും സ്വന്തം മറുപടിയുമാണ് ഇൻസ്റ്റയിൽ പോസ്റ്റ് ചെയ്തത്. ‘അവധി അഭ്യർഥന ഏതെങ്കിലും ആപ്പ് ഉപയോഗിച്ച് മലയാളത്തിലേക്ക് മാറ്റിയതായിരിക്കാം. എന്നാലും ഇത്രയും തെറ്റ് വരുമ്പോൾ ശ്രദ്ധിക്കണമായിരുന്നു. ഇത് ബോധ്യപ്പെടുത്താനാണ് സ്ക്രീന്‍ ഷോട്ട് എടുത്ത് സ്റ്റോറിയാക്കിയത്’ - കലക്ടർ വിശദീകരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.