‘ലിയോ, നീ സൃഷ്ടിച്ച ചരിത്രം എന്നന്നേക്കുമായി നിലനിൽക്കും’; മെസ്സിക്ക് ആശംസകൾ നേർന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ
text_fieldsദേശീയ ടീമിനൊപ്പം അവസാന മത്സരം കളിച്ച അർജന്റീനയുടെ ഇതിഹാസ താരം ലയണൽ മെസ്സിക്ക് ആശംസകൾ നേർന്ന് കളിക്കളത്തിലെ എതിരാളിയായ പോർചുഗൽ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ കുറിച്ച വാക്കുകൾ ആരാധകരുടെ കണ്ണുനിറക്കുന്നു. ബെനിനെതിരായ മത്സരത്തിൽ ഒരു ഗോളും രണ്ട് അസിസ്റ്റുകളുമായി നീലയും വെള്ളയും ജഴ്സിയിൽ തന്റെ അവസാന പോരാട്ടം മെസ്സി അവിസ്മരണീയമാക്കിയിരുന്നു. തുടർന്ന്, അർജന്റീനയുടെ ജഴ്സി ഇനി അണിയാൻ കഴിയില്ലെന്ന സങ്കടം പങ്കുവെച്ച് മെസ്സി ഇൻസ്റ്റാഗ്രാമിൽ കുറിച്ച വിടവാങ്ങൽ സന്ദേശത്തിനാണ് റൊണാൾഡോ ഹൃദയം തൊടുന്ന മറുപടി നൽകിയത്.
"ലിയോ, ഇത്രയും വർഷം രാജ്യത്തെ സംരക്ഷിച്ചതിനും നീ സൃഷ്ടിച്ച ചരിത്രത്തെയും ഞാൻ ആദരിക്കുന്നു. ആ ചരിത്രം എന്നെന്നേക്കുമായി നിലനിൽക്കും. അർജന്റീനക്ക് വേണ്ടി നീ നേടിയെടുത്ത എല്ലാ നേട്ടങ്ങളെയും ഞാൻ ബഹുമാനിക്കുന്നു, നിനക്കെന്റെ സ്നേഹപൂർവമായ ആലിംഗനങ്ങൾ," എന്നാണ് റൊണാൾഡോ മറുപടിയായി കുറിച്ചത്. മെസിയുടെ അപ്രതീക്ഷിത വിരമിക്കൽ പ്രഖ്യാപനത്തിന് പിന്നാലെ നിരവധി പ്രമുഖ ഫുട്ബാൾ താരങ്ങളാണ് അദ്ദേഹത്തിന് ആദരമർപ്പിച്ച് രംഗത്തെത്തിയത്. ഇതിൽ കളിക്കളത്തിലെ അദ്ദേഹത്തിന്റെ എക്കാലത്തെയും വലിയ എതിരാളിയായ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ സന്ദേശമാണ് കായികലോകത്തിന്റെ ഹൃദയം കവരുന്നത്.
ആധുനിക ഫുട്ബാളിന്റെ ചരിത്രത്തെ തന്നെ നിർവചിച്ച ഒന്നാണ് മെസ്സി-റൊണാൾഡോ പോരാട്ടം. 2007ൽ ബ്രസീൽ ഇരുവരും ബാലൺ ഡി ഓർ പുരസ്കാരത്തിനായി മത്സരിച്ചപ്പോഴാണ് ഈ ഐതിഹാസിക വൈര്യം ആരംഭിക്കുന്നത്. അവിടെനിന്നങ്ങോട്ട് അടുത്ത 10 വർഷക്കാലം ലോക ഫുട്ബാളിലെ എല്ലാ ഫിഫ മികച്ച താര പുരസ്കാരങ്ങളും ബാലൺ ഡി ഓറുകളും ഇവർ രണ്ടുപേരും മാത്രമാണ് പങ്കിട്ടത്. റൊണാൾഡോ റയൽ മാഡ്രിഡിലേക്ക് മാറുകയും മെസ്സിയുടെ ബാഴ്സലോണക്കെതിരെ നേർക്കുനേർ വരികയും ചെയ്തതോടെ ഈ പോരാട്ടം അതിന്റെ പരകോടിയിലെത്തി. അക്കാലത്ത് ഓരോ 'എൽ ക്ലാസിക്കോ' മത്സരങ്ങളും ക്ലബ് ഫുട്ബാളിലെ ഏറ്റവും വലിയ ആവേശപ്പൂരമായി മാറുകയായിരുന്നു.
കരിയറിലെ ഏറ്റവും വികാരനിർഭരമായ തന്റെ വിടവാങ്ങൽ വേളയിൽ മുൻ ഫുട്ബാൾ ഇതിഹാസം ഡീഗോ മാറഡോണയെ മെസ്സി ആദരവോടെ സ്മരിച്ചു. ലോക ഫുട്ബാളിൽ അർജന്റീനയെ വൻശക്തിയാക്കി മാറ്റാൻ അടിത്തറയിട്ടത് മാറഡോണ എന്ന ഇതിഹാസ താരമാണെന്ന് മെസ്സി ഇൻസ്റ്റാഗ്രാം കുറിപ്പിൽ പ്രത്യേകം പറയുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

