മസ്കിനെ ചൊവ്വയിലേക്ക് അയക്കൂവെന്ന് ടെസ്‍ല പ്രതിഷേധക്കാർ; ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്ന് മറുപടി
text_fieldsഇലോൺ മസ്ക്
ഇലോൺ മസ്കിനെക്കുറിച്ചുള്ള പോസ്റ്റുകൾ പതിവായി പങ്കിടുന്ന ട്വിറ്റർ ഉപയോക്താവ് ഡോഗ് ഡിസൈനർ അടുത്തിടെ ടെസ്‍ലയിലെ പ്രതിഷേധങ്ങളിലെ ഒരു പോസ്റ്റർ പങ്കുവെച്ചു. മസ്കിനെ ചൊവ്വയിലേക്ക് അയക്കൂ എന്നായിരുന്നു പോസ്റ്ററിലുണ്ടായിരുന്നത്. മസ്കിനെ ചൊവ്വയിലേക്ക് അയക്കാൻ അവർ ആവശ്യപ്പെടുന്നത് ആരോടാണ് എന്നാണ് പോസ്റ്റർ പങ്കുവെച്ചുകൊണ്ട് ഡോഗ് ഡിസൈനർ കുറിച്ചത്.
ചൊവ്വയിലേക്ക് റോക്കറ്റ് നിർമിക്കുന്ന ഒരേയൊരു വ്യക്തി മസ്ക് തന്നെയാണെന്നും അദ്ദേഹം കുറിച്ചു. സാക്ഷാൽ ഇലോൺ മസ്കും ഈ തമാശയിൽ പങ്കുചേർന്നു. രണ്ട് ചിരിക്കുന്ന ഇമോജികളുടെ കൂട്ടത്തിൽ ചൊവ്വയിലേക്ക് പോകാൻ താൻ ശ്രമിക്കുകയാണെന്നായിരുന്നു മസ്ക് മറുപടിയായി കുറിച്ചത്.
തന്റെയും മകൻ എക്സിന്റെയും ഗിബ്‍ലി ചിത്രം സഹിതം മറ്റൊരു പോസ്റ്റും മസ്ക് അനുബന്ധമായി പങ്കുവെക്കുകയുണ്ടായി. എക്സ് ധരിച്ച ടീഷർട്ടിൽ ചൊവ്വയെ കീഴടക്കുക എന്ന് എഴുതിയിരിക്കുന്നതും കാണാം.
തുടർന്ന് ചൊവ്വയെ ലോകം കീഴടക്കും എന്ന മറ്റൊരു പോസ്റ്റും ഡിസൈനർ പങ്കുവെച്ചു. അതിന് അതെ എന്നായിരുന്നു മസ്കിന്റെ മറുപടി. 2026 ആകുമ്പോഴേക്കും ചൊവ്വയിലേക്ക് ഒപ്റ്റിമസ് റോബോട്ടുകളെ കൊണ്ടുപോകാൻ സ്‌പേസ് എക്‌സിന്റെ സ്റ്റാർഷിപ്പ് ഉണ്ടാകുമെന്ന് മസ്‌ക് പ്രഖ്യാപിച്ചിരുന്നു.
ഗ്രഹാന്തര പര്യവേഷണത്തിലേക്കുള്ള ഒരു ധീരമായ ചുവടുവയ്പ്പിൽ, 2026 അവസാനത്തോടെ ടെസ്‌ലയുടെ ഒപ്റ്റിമസ് ഹ്യൂമനോയിഡ് റോബോട്ടുകളെ സ്‌പേസ് എക്‌സിന്റെ സ്റ്റാർഷിപ്പ് റോക്കറ്റിൽ ചൊവ്വയിലേക്ക് അയയ്ക്കാനുള്ള പദ്ധതികൾ മസ്‌ക് വിഭാവനം ചെയ്യുന്നത്. മനുഷ്യരാശിയെ ബഹുഗ്രഹങ്ങളാക്കി മാറ്റുന്നതിനുള്ള ഒരു ചുവടുവയ്പ്പാണിത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.