തർക്കത്തിനിടെ ദേഷ്യം വന്നു, ജീവനക്കാരന് നേരെ പൂച്ചട്ടി എറിഞ്ഞ് സി.ഇ.ഒ; വിഡിയോ വൈറൽ
text_fieldsടർക്കിഷ് ടെക്‌നോളജി പോർട്ടലായ ഷിഫ്റ്റ് ഡിലീറ്റിന്റെ സി.ഇ.ഒ ഹക്കി അൽകാൻ തന്റെ ജീവനക്കാരിയായ സമേത് ജാൻകോവിച്ചിന് നേരെ പൂച്ചട്ടി എറിയുന്നതിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ വൻ പ്രതിഷേധത്തിന് ഇടയാക്കി. ഒരു തർക്കത്തിനിടെ അൽകാൻ ചരൽ നിറച്ച പ്ലാന്റർ വലിച്ചെറിയുകയായിരുന്നു. ആക്രമണത്തിന്റെ ദൃശ്യങ്ങൾ ഓൺലൈനിൽ വൈറലായതോടെ വലിയ ചർച്ചയാണ് ഇതേച്ചൊല്ലി ഉണ്ടായത്. അൽകാൻ കല്ലുകൾ നിറച്ച പൂച്ചട്ടി എടുത്ത് ജാൻകോവിച്ചിന് നേരെ എറിയുന്നതിന് മുമ്പുതന്നെ ഇരുവരും തമ്മിൽ തർക്കിക്കുന്നുണ്ട് എന്നും വിഡിയോയിൽ കാണാം.
തുർക്കിയിലെ ഏറ്റവും വലിയ ടെക്നോളജി ന്യൂസ് ഔട്ട്ലെറ്റിൽ ഒന്നാണ് ഷിഫ്റ്റ് ഡിലീറ്റ്. നാല് വർഷത്തോളമായി ജാൻകോവിച്ച് ഇവിടെ ജോലി ചെയ്തു വരികയാണ്. ഷിഫ്റ്റ് ഡിലീറ്റിന്റെ എഡിറ്റർ ഇൻ ചീഫാണ് ജാൻകോവിച്ച്. സംഭവത്തിൽ പരിശോധന നടത്തുകയും മെഡിക്കൽ റിപ്പോർട്ട് എടുക്കുകയും ചെയ്തിട്ടുണ്ട്. നിയമനടപടി സ്വീകരിക്കാനൊരുങ്ങുകയാണ് എന്ന് ജാൻകോവിച്ച് അറിയിച്ചു.
അതേസമയം സി.ഇ.ഒയും സംഭവത്തിൽ വിശദീകരണവുമായി എത്തിയിട്ടുണ്ട്. തർക്കത്തിനിടെ ദേഷ്യം വന്നതാണെന്നും പൂച്ചട്ടിയല്ല, പൂക്കമ്പാണ് എറിഞ്ഞത് എന്നും ഹക്കി അൽകാൻ പറഞ്ഞു. സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസിന് കൈമാറിയിട്ടുണ്ടെന്നും സമേത് തന്റെ സഹോദരനെ പോലെയാണ് എന്നും ദേഷ്യത്തിൽ അറിയാതെ സംഭവിച്ചതിൽ ഖേദം പ്രകടിപ്പിക്കുന്നു എന്നും ഹക്കി അൽകാന്റെ പോസ്റ്റിൽ പറയുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.