Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSocial Mediachevron_rightബി.ജെ.പിയുടെ...

ബി.ജെ.പിയുടെ ‘നുണബോംബ്’ ചീറ്റി; ‘ഒരേ വീട്ടുപേരിൽ ഇവിടെ ഹിന്ദുവും മുസ്‍ലിമും ഉണ്ട്, ഈ നാട് അങ്ങനെയാണ് സർ’ -അനുരാഗ് ഠാക്കൂറിന് മറുപടിയുമായി സംഷാദ് മരക്കാർ

text_fields
bookmark_border
ബി.ജെ.പിയുടെ ‘നുണബോംബ്’ ചീറ്റി; ‘ഒരേ വീട്ടുപേരിൽ ഇവിടെ ഹിന്ദുവും മുസ്‍ലിമും ഉണ്ട്, ഈ നാട് അങ്ങനെയാണ് സർ’ -അനുരാഗ് ഠാക്കൂറിന് മറുപടിയുമായി സംഷാദ് മരക്കാർ
cancel

കൽപറ്റ: വയനാട് മണ്ഡലത്തിലെ വോട്ടർ പട്ടികയിൽ വ്യാപക ക്രമക്കേട് ഉണ്ടെന്നും ഹിന്ദു, മുസ്‍ലിം വിശ്വാസികൾ ഒരേ വീട്ടുപേരിൽ താമസിക്കുന്നുവെന്നുമുള്ള ബി.ജെ.പി നേതാവ് അനുരാഗ് ഠാക്കൂറിന്റെ ആരോപണത്തിന് മറുപടിയുമായി വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ.

ചൗണ്ടേരി എന്ന വീട്ടുപേരിൽ വയനാട് പാർലമെന്റ് മണ്ഡലത്തിലെ കൽപറ്റ നിയോജകമണ്ഡലത്തിൽ ഹിന്ദുമത വിശ്വാസിയും മുസ്‍ലിം മതവിശ്വാസിയും ഒരേ വീട്ടുപേരിൽ താമസിക്കുന്നു എന്നായിരുന്നു കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറിന്റെ ആരോപണം. തന്റെ നാട്ടിലാണ് ഈ പ്രശ്നം ഉള്ളതെന്നും ചാണ്ടേരിക്കുന്ന് എന്നുള്ള പേര് ഉപയോഗിക്കുന്ന ഹിന്ദു വിശ്വാസിയും മുസ്ലിം വിശ്വാസിയും മാത്രമല്ല ക്രൈസ്തവ വിശ്വാസികളും പട്ടികജാതി -പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട ആളുകളുമുണ്ടെന്നും സംഷാദ് ചൂണ്ടിക്കാട്ടി.


‘ചാമുണ്ഡേശ്വരി കുന്ന് എന്ന് പൂർവ്വകാലത്ത് ഉണ്ടായിരുന്ന പേര് ലോപിച്ച് ചൗണ്ടേരി എന്നും ചാണ്ടേരികുന്ന് എന്നും അറിയപ്പെടുന്ന ഒരു പ്രദേശമാണത്. അവിടെ ഹിന്ദു, ക്രിസ്ത്യൻ, മുസ്‍ലിം ആളുകളൊക്കെ അവരുടെ വീട്ടുപേരായി ഉപയോഗിക്കുന്നത് ചൗണ്ടേരി എന്നോ ചൗണ്ടേരിക്കുന്ന് എന്നോ ആണ്. അതുകൊണ്ട് അവരെല്ലാവരും ഒരു വീട്ടിലാണ് താമസിക്കുന്നത് എന്നുള്ള മണ്ടൻ ആശയം ഉന്നയിക്കരുത്. ചാണ്ടേരിക്കുന്ന് എന്നുള്ള പേര് ഉപയോഗിക്കുന്നതിൽ താങ്കൾ പറഞ്ഞതുപോലെ ഹിന്ദു വിശ്വാസിയും മുസ്‍ലിം വിശ്വാസിയും മാത്രമല്ല ക്രൈസ്തവ വിശ്വാസികളും പട്ടികജാതി -പട്ടികവർഗ വിഭാഗത്തിൽപ്പെട്ട ആളുകളുമുണ്ട്. ഈ നാട് അങ്ങനെയാണ് സർ’ -അദ്ദേഹം പറഞ്ഞു.

രാഹുൽ ഗാന്ധി വെളിപ്പെടുത്തി വോട്ട്കൊള്ളയെ പ്രതിരോധിക്കാനാണ് പ്രിയങ്ക ഗാന്ധിയുടെ മണ്ഡലത്തെ ഉന്നമിട്ട് ബി.ജെ.പി നേതാവ് പ്രത്യാരോപണം ഉന്നയിച്ചത്. വയനാട് മണ്ഡലത്തിലെ വോട്ടർ പട്ടികയിൽ വ്യാപക ക്രമക്കേട് ഉണ്ടെന്നായിരുന്നു ബി.ജെ.പി നേതാവ് അനുരാഗ് ഠാക്കൂർ ഡൽഹിയിൽ വാർത്ത സമ്മേളനത്തിൽ ആരോപിച്ചത്. വണ്ടൂർ, ഏറനാട് മണ്ഡലങ്ങളിൽ വ്യാപക ക്രമക്കേടുണ്ടായി. 52 വോട്ടർമാർക്ക് ഒരേ വിലാസമാണ്. തിരുവമ്പാടി, കൽപറ്റ മണ്ഡലങ്ങളിലും കള്ളവോട്ട് നടന്നെന്നും അനുരാഗ് ഠാക്കൂർ ആരോപിച്ചിരുന്നു.

ബി.ജെ.പിയുടെ ആരോപണം വയനാട്ടിൽ വിലപ്പോകില്ലെന്ന് കൽപറ്റ എം.എൽ.എ ടി. സിദ്ദിഖ് പ്രതികരിച്ചു. നാല് ലക്ഷത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് പ്രിയങ്ക ജയിച്ചതെന്നും ബി.ജെ.പിയുടെ ഒരു തന്ത്രവും അവിടെ വിലപ്പോയില്ലെന്നും സിദ്ദിഖ് പറഞ്ഞു. രാഹുൽ ഗാന്ധി രാജിവെച്ചതിനെ തുടർന്ന് നടന്ന ഉപതെരഞ്ഞെടുപ്പിലാണ് പ്രിയങ്ക ഗാന്ധി വയനാട്ടിൽനിന്ന് ജയിച്ചത്. രാഹുൽ നേടിയതിനേക്കാൾ ഭൂരിപക്ഷമുയർത്താനും പ്രിയങ്കക്കായിട്ടുണ്ട്. കോൺഗ്രസിന്‍റെ ഉറച്ച സീറ്റായ മണ്ഡലത്തിൽ കള്ളവോട്ട് നടന്നെന്ന ആരോപണത്തിന് യാതൊരു അടിസ്ഥാനവുമില്ലെന്നിരിക്കെയാണ് ബി.ജെ.പി ആരോപണവുമായി രംഗത്തുവന്നിരിക്കുന്നത് -അദ്ദേഹം പറഞ്ഞു.

സംഷാദ് മരക്കാർ എഴുതിയ കുറിപ്പിന്റെ പൂർണരൂപം:

വയനാട് പാർലമെന്റ് മണ്ഡലത്തിൽ കൽപ്പറ്റ നിയോജകമണ്ഡലത്തിൽ ഹിന്ദുമത വിശ്വാസിയും മുസ്ലിം മതവിശ്വാസിയും ഒരേ വീട്ടുപേരിൽ താമസിക്കുന്നു എന്നുള്ളതാണ് കേന്ദ്രമന്ത്രി അനുരാഗ് താക്കൂറിന്റെ ആരോപണം. ചൗണ്ടേരി എന്ന വീട്ടുപേരിൽ ഇവർ താമസിക്കുന്നു എന്നുള്ളതാണ് ആക്ഷേപം. എന്റെ നാട്ടിലാണ് അങ്ങ് ഉദ്ദേശിച്ച ഈ പ്രശ്നം ഉള്ളത് ചാമുണ്ഡേശ്വരി കുന്ന് എന്ന് പൂർവ്വകാലത്ത് ഉണ്ടായിരുന്ന പേര് ലോബിച്ച് ചൗണ്ടേരി എന്നും ചുണ്ടേരികുന്ന് എന്നും അറിയപ്പെടുന്ന ഒരു പ്രദേശമാണത്. അവിടെ ഹിന്ദു, ക്രിസ്ത്യൻ,മുസ്ലിം ആളുകളൊക്കെ അവരുടെ വീട്ടുപേരായി ഉപയോഗിക്കുന്നത് ചൗണ്ടേരി എന്നോ ചൗണ്ടേരിക്കുന്ന് എന്നോ ആണ്. അതുകൊണ്ട് അവരെല്ലാവരും ഒരു വീട്ടിലാണ് താമസിക്കുന്നത് എന്നുള്ള

മണ്ടൻ ആശയം ഉന്നയിക്കരുത്.

ചാണ്ടേരിക്കുന്ന് എന്നുള്ള പേര് ഉപയോഗിക്കുന്നതിൽ താങ്കൾ പറഞ്ഞതുപോലെ ഹിന്ദു വിശ്വാസിയും മുസ്ലിം വിശ്വാസിയും മാത്രമല്ല ക്രൈസ്തവ വിശ്വാസികളും പട്ടികജാതി -പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട ആളുകളുമുണ്ട് ഈ നാട് അങ്ങനെയാണ് സർ

Union Minister Anurag Thakur has alleged that, in the Wayanad parliamentary constituency’s Kalpetta assembly segment, a Hindu and a Muslim live in the same house. His claim is that they live under the same family name, “Chounderi.”

The issue he referred to is from my own hometown.

The place once known as Chamundeswari Kunnu gradually came to be called “Chounderi” or “Chounderi Kunnu” over the years. In that area, Hindus, Christians, and Muslims all use “Chounderi” or “Chounderi Kunnu” as their family name. That does not mean they all live in the same house—such a foolish assumption should not be made.

As you mentioned, those using the name “Chounderi Kunnu” are not only Hindus and Muslims, but also Christians, as well as people belonging to Scheduled Castes and Scheduled Tribes. That’s just the way our land is, sir.

#VoteChori

#AnuragThakur

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:anurag thakurWayanad By Election 2024Vote ChoriSamshad Marakkar
News Summary - wayanad poll: samshad-marakar against anurag thakur
Next Story