ഏഷ്യന്‍ പവര്‍ലിഫ്റ്റിങ്: ഇന്ത്യക്ക് കിരീടം
text_fieldsആലപ്പുഴ: ഏഷ്യന്‍ പവര്‍ലിഫ്റ്റിങ് ചാമ്പ്യന്‍ഷിപ്പിൽ 327 പോയന്റ് നേടി ഇന്ത്യ ഓവറോള്‍ കിരീടം കരസ്ഥമാക്കി. 269 പോയന്റ് നേടിയ കസാഖിസ്താന്‍ രണ്ടാം സ്ഥാനവും 186 പോയന്റ് നേടി ചൈനീസ് തായ്പേയ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
പുരുഷന്മാരുടെ ഓപണ്‍ വിഭാഗത്തില്‍ ഇന്ത്യ 54 പോയന്റ് നേടി ടീം ചാമ്പ്യന്‍ഷിപ് കരസ്ഥമാക്കി. രണ്ടാംസ്ഥാനം 39 പോയന്റോടെ കസാഖിസ്താനും മൂന്നാംസ്ഥാനം 37 പോയന്റോടെ ചൈനീസ് തായ്പേയും നേടി. സബ് ജൂനിയര്‍ വിഭാഗത്തില്‍ 51 പോയന്റോടെ ഇന്ത്യ ചാമ്പ്യന്‍ഷിപ് നേടി.
രണ്ടാംസ്ഥാനം 45 പോയന്റോടെ ചൈനീസ് തായ്പേയും 44 പോയന്റോടെ കസാഖിസ്താൻ മൂന്നാംസ്ഥാനവും നേടി. ജൂനിയര്‍ വിഭാഗത്തില്‍ 57 പോയന്റോടെ കസാഖിസ്താന്‍ ഒന്നാംസ്ഥാനവും 51പോയേന്റാടെ ഇന്ത്യ രണ്ടാംസ്ഥാനവും 33 പോയന്റോടെ ചൈനീസ് തായ്പേയ് മൂന്നാംസ്ഥാനവും കരസ്ഥമാക്കി.
മാസ്റ്റര്‍ വിഭാഗത്തില്‍ 168 പോയന്റോടെ ഇന്ത്യ ചാമ്പ്യന്‍ഷിപ് കരസ്ഥമാക്കി. ഉസ്ബക്കിസ്താന് രണ്ടാം സ്ഥാനവും ചൈനീസ് തായ്പേയ് മൂന്നാം സ്ഥാനവും നേടി. ബെസ്റ്റ് ലിഫ്റ്ററായി ഓപണ്‍ വിഭാഗത്തില്‍ കസാസ്താ ന്റെ മാസ്ലോലിയയും സബ് ജൂനിയര്‍ വിഭാഗത്തില്‍ ഇന്ത്യയുടെ ആര്. ദിനേശും ജൂനിയര്‍ വിഭാഗത്തില്‍ കസാഖിസ്താന്റെ ലാന്റ്സേവ് ആന്റോനും തെരഞ്ഞെടുക്കപ്പെട്ടു.
മാസ്റ്റേഴ്സ് വിഭാഗത്തില്‍ ഫോട്ടീവ് സെര്‍ഗെ (ഉസ്ബക്കിസ്താന്), ഷ്കിര്മാന് വ്ളാഡിമിര്‍ (കസാഖ്സ്താന്), സെബാസ്റ്റ്യന്‍ ഐ (ഇന്ത്യ) എന്നിവരെ തെരഞ്ഞെടുത്തു.
ബെസ്റ്റ് ലിഫ്റ്റര്‍ വനിതകളുടെ ഓപണ്‍ വിഭാഗത്തില്‍ ഇന്ത്യയുടെ അക്ഷയ ഷെഡ്ജയും സബ് ജൂനിയര്‍ വിഭാഗത്തില്‍ ചൈനീസ് തായ്പേയുടെ കാവോ യു ചെന്നും ജൂനിയര്‍ വിഭാഗത്തില്‍ ഇന്ത്യയുടെ ഷെയ്ക് സാദിയ അല്മാനും മാസ്റ്റര്‍ വിഭാഗത്തില്‍ ഉസ്ബക്ക്സ്താന്റെ മാല്യുജിന നഡേജഡയും ചൈനീസ് തായ്പേയുടെ യു യി ചെന്നും തെരഞ്ഞെടുക്കപ്പെട്ടു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.