ഏഷ്യൻ ഭാരോദ്വഹനം: ബിന്ദ്യാറാണിക്ക് വെള്ളി
text_fieldsമെഡൽ നേടുന്ന ഇന്ത്യയുടെ ബിന്ദ്യാറാണി
ജിൻജു (ദക്ഷിണ കൊറിയ): ഏഷ്യൻ ഭാരോദ്വഹന ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ ബിന്ദ്യാറാണി ദേവി വനിത 55 കിലോഗ്രാം ഇനത്തിൽ വെള്ളി മെഡൽ നേടി. സ്നാച് (83 കി.ഗ്രാം), ക്ലീൻ ആൻഡ് ജെർക് (111 കി.ഗ്രാം) വിഭാഗങ്ങളിലായി ആകെ 194 കിലോയാണ് ഉയർത്തിയത്.
തായ് വാന്റെ ചെൻ ഗുവാൻ ലിങ് (204) സ്വർണവും വിയറ്റ്നാമിന്റെ വോ തി ക്യുൻ നൂ (192) വെങ്കലവും കരസ്ഥമാക്കി. അതേസമയം, അക്രമസംഭവങ്ങൾ അരങ്ങേറിക്കൊണ്ടിരിക്കുന്ന മണിപ്പൂരിലെ തന്റെ കുടുംബാംഗങ്ങളുമായി ബന്ധപ്പെടാൻ കഴിയുന്നില്ലെന്ന് മെഡൽ നേടിയ ശേഷം ബിന്ദ്യാറാണി വാർത്താ ഏജൻസിയോട് പറഞ്ഞു.
രണ്ട് ദിവസമായി വീട്ടുകാരെക്കുറിച്ച് ഒരു വിവരവുമില്ല. തന്റെ മാതാപിതാക്കളും ബന്ധുക്കളും സുരക്ഷിതാരാണോ എന്ന് പോലും അറിയില്ലെന്നും താരം കൂട്ടിച്ചേർത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.