ഓൾ ഇംഗ്ലണ്ട് ഓപൺ ബാഡ്മിന്റൺ; ലക്ഷ്യ സെൻ ഫൈനലിൽ
text_fieldsബർമിങ്ഹാം: ഓൾ ഇംഗ്ലണ്ട് ഓപൺ ബാഡ്മിന്റൺ ടൂർണമെന്റിൽ ഇന്ത്യയുടെ കിരീട പ്രതീക്ഷയായ ലക്ഷ്യ സെൻ ഫൈനലിൽ പ്രവേശിച്ചു. മൂന്ന് ഗെയിം നീണ്ട സെമി ഫൈനൽ മത്സരത്തിൽ കാനഡയുടെ വിക്ടർ ലായിയെ തോൽപിച്ചാണ് ലക്ഷ്യ ടിക്കറ്റെടുത്തത്. സ്കോർ: 21-16, 18-21, 21-15. ഞായറാഴ്ച ഫൈനലിൽ ചൈനീസ് തായ്പേയിയുടെ ലിൻ ചുൻ യിയെ നേരിടും.
തായ് സൂപ്പർ താരവും ലോക രണ്ടാം നമ്പറുമായ കുൻലാവുത് വിദിത് സരണിനെ സെമിയിൽ ലിൻ ചുനും മറിച്ചിട്ടു. സ്കോർ: 21-14, 18-21, 21-16. മുൻ ചാമ്പ്യനും ലോക ആറാം നമ്പർ താരവുമായ ചൈനയുടെ ലി ഷിഫേങ്ങിനെ 21-13, 21-16ന് നേരിട്ടുള്ള ഗെയിമുകൾക്ക് ക്വാർട്ടർ ഫൈനലിൽ തോൽപിച്ചണ് ലക്ഷ്യ സെമിയിൽ കടന്നത്. ലോക 12ാം നമ്പറുകാരനായ ഇന്ത്യൻ താരം 2022ൽ റണ്ണറപ്പായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

