Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Aug 2025 11:18 PM IST Updated On
date_range 25 Aug 2025 11:18 PM ISTബാഡ്മിന്റൺ ലോക ചാമ്പ്യൻഷിപ്: ലക്ഷ്യ സെൻ ആദ്യ റൗണ്ടിൽ പുറത്ത്
text_fieldsbookmark_border
camera_alt
ലക്ഷ്യ സെൻ
പാരിസ്: ബാഡ്മിന്റൺ ലോക ചാമ്പ്യൻഷിപ് ആദ്യ റൗണ്ടിൽ ഇന്ത്യൻ പ്രതീക്ഷയായ ലക്ഷ്യ സെന്നിന് തോൽവിയോടെ മടക്കം. ടോപ് സീഡും ലോക രണ്ടാം നമ്പറുകാരനുമായ ഷിൻ യു ഖിയോടാണ് നേരിട്ടുള്ള സെറ്റുകളിൽ കീഴടങ്ങിയത്. സ്കോർ 17-21, 19-21. വർഷാദ്യം ഓൾ ഇംഗ്ലണ്ട് കിരീടവും ജൂലൈയിൽ ചൈന ഓപൺ, ജപ്പാൻ ഓപൺ ചാമ്പ്യൻപട്ടവും മാറോടുചേർത്ത് ഉജ്ജ്വല ഫോമിൽ തുടരുന്ന ചൈനീസ് താരത്തിനെതിരെ കരുത്തോടെ പിടിച്ചുനിന്നാണ് രണ്ടു സെറ്റിലും ലക്ഷ്യ തോൽവി വഴങ്ങിയത്. രണ്ടാം സെറ്റിന്റെ അവസാന ഘട്ടത്തിൽ 19-19 വരെ പിടിച്ചുനിന്ന ശേഷമായിരുന്നു വീഴ്ച.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story