സിംഗപ്പുർ ഓപൺ: സാത്വിക്-ചിരാഗ് സഖ്യം സെമിയിൽ
text_fieldsസിംഗപ്പുർ: ഇന്ത്യയുടെ സാത്വിക് സായിരാജ് രങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യം സിംഗപ്പുർ ഓപൺ സൂപ്പർ 750 ബാഡ്മിന്റൺ സെമി ഫൈനലിൽ പ്രവേശിച്ചു. ആവേശം നിറഞ്ഞ ക്വാർട്ടർ ഫൈനലിൽ ലോക ഒന്നാം നമ്പർ ജോടിയായ മലേഷ്യയുടെ ഗോ സേ ഫെയ്-നൂർ ഇസ്സുദ്ദീൻ കൂട്ടുകെട്ടിനെ നേരിട്ടുള്ള ഗെയിമുകൾക്ക് വീഴ്ത്തിയാണ് ഇവർ അവസാന നാലിൽ ഇടംപിടിച്ചത്.
സ്കോർ: 21-17, 21-15. മുൻ ലോക ഒന്നാം നമ്പറുകാരായ സാത്വികും ചിരാഗും നിലവിൽ 27ാം സ്ഥാനത്താണ്. ശനിയാഴ്ച നടക്കുന്ന ഫൈനലിൽ ഇവർ മലേഷ്യയുടെതന്നെ ആരോൺ ചിയ-സോ വൂയ് യിക് സഖ്യത്തെ നേരിടും. സീസണിലെ കന്നിക്കിരീടമാണ് സാത്വികും ചിരാഗും ലക്ഷ്യമിടുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.